ADVERTISEMENT

ഇൻഡോർ∙ ഇതിഹാസ താരം കപിൽദേവിനു ശേഷം 500 വിക്കറ്റും 5000 റൺസും നേടുന്ന ആദ്യ ഇന്ത്യൻ താരമായി രവീന്ദ്ര ജഡേജ. ഇന്നലെ ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ജഡേജ ടെസ്റ്റ്, ഏകദിനം, ട്വന്റി20 എന്നീ 3 ഫോർമാറ്റുകളിലുമായി 500 വിക്കറ്റ് തികച്ചത്. 

ടെസ്റ്റിൽ ആകെ 263 വിക്കറ്റ് നേടിയ ജഡേജ ഏകദിനത്തിൽ 189 വിക്കറ്റുകളും ട്വന്റി20യിൽ 51 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റിൽ 2619 റൺസും ഏകദിനത്തിൽ 2447 റൺസും ട്വന്റി20യിൽ 457 റൺസും ജഡേജ നേടി.

രോഹിത് ശർമയ്ക്ക് 2 തവണ ‘ജീവൻ’

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ ആദ്യ ഓവറിൽ തന്നെ ഭാഗ്യം തുണച്ചത് രണ്ടു തവണ. മിച്ചൽ സ്റ്റാർക് എറിഞ്ഞ ആദ്യ പന്ത് രോഹിത്തിന്റെ ബാറ്റിൽ ഉരസിയാണ് കീപ്പർ അലക്സ് ക്യാരിയുടെ കൈകളിലെത്തിയത്. ഓസീസ് താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും അംപയർ ഔട്ട് അനുവദിച്ചില്ല. നാലാം പന്തിൽ രോഹിത്തിനെതിരായ എൽബിഡബ്ല്യു അപ്പീലും അംപയർ‌ അനുവദിച്ചില്ല. പാഡിൽ പന്ത് ഉരസിയതായി പിന്നീട് റീപ്ലേകളിൽ വ്യക്തമായി. എന്നാൽ ഈ 2 അവസരങ്ങളിലും ഓസീസ് റിവ്യൂ എടുത്തിരുന്നില്ല.

English Summary : 500 wicket and 5000 runs for Ravindra Jadeja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com