ADVERTISEMENT

കറാച്ചി∙ പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരത്തിനിടെ വിചിത്രമായ രീതിയിൽ പുറത്തായി മുതിർന്ന താരം ശുഐബ് മാലിക്ക്. കറാച്ചി കിങ്സ് താരമായ മാലിക്ക് പെഷവാർ സൽമിക്കെതിരായ മത്സരത്തിൽ ഒരു റൺ മാത്രമെടുത്താണു മടങ്ങിയത്. സൽമി താരം ആമെർ ജമാലിന്റെ ഓവറിൽ പുൾ ഷോട്ടിനു ശ്രമിച്ച മാലിക്കിനു പിഴയ്ക്കുകയായിരുന്നു.

ഷോർട് ബോൾ മാലിക്കിനു നിയന്ത്രണത്തിലാക്കാൻ സാധിച്ചില്ലെന്നു മാത്രമല്ല, കയ്യിലുണ്ടായിരുന്ന ബാറ്റ് പുറകിലേക്കു തെറിച്ചു വീഴുകയും ചെയ്തു. മത്സരത്തിന്റെ 11–ാം ഓവറിലായിരുന്നു സംഭവം. ബാറ്റിൽ തട്ടി ഉയർന്നുപൊങ്ങിയ പന്ത് ആമെർ പിഴവുകളില്ലാതെ പിടിച്ചെടുത്തു. നിരാശയോടെ മടങ്ങിയ മാലിക്കിന് പെഷവാറിന്റെ വിക്കറ്റ് കീപ്പറാണ് ഗ്രൗണ്ടിൽനിന്ന് ബാറ്റ് എടുത്തു നൽകിയത്. മത്സരത്തിൽ പെഷവാർ‌ സൽ‌മി 24 റൺസിനാണു വിജയിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പെഷവാർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 197 റൺസാണ് നേടിയത്.  പെഷവാറിനായി ടോം കോലർ (45 പന്തിൽ 56), ഹസീബുല്ല ഖാൻ (29 പന്തിൽ 50), റോവ്മൻ പവൽ (34 പന്തിൽ 64) എന്നിവർ അർധ സെഞ്ചറി നേടി. മറുപടി ബാറ്റിങ്ങിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 173 റണ്‍സെടുക്കാനേ കറാച്ചി കിങ്സിനു സാധിച്ചുള്ളൂ.

English Summary: Shoaib Malik loses his bat, gets dismissed in bizarre manner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com