ADVERTISEMENT

അഹമ്മദാബാദ് ∙ മൂന്നാം ടെസ്റ്റിലെ കനത്ത തോൽവിയുടെ നിരാശ മറന്ന്, ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ സ്ഥാനമുറപ്പിക്കാനുള്ള നിർണായക പോരാട്ടത്തിന് ഇറങ്ങുന്ന ടീം ഇന്ത്യയ്ക്ക് ആശംസ നേരാൻ ഒരു വിവിഐപി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തി; സാക്ഷാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ! ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനൊപ്പമാണ് അദ്ദേഹം സ്റ്റേഡിയത്തിലെത്തിയത്. സ്റ്റേഡിയത്തിലെത്തിയ ഇരുവരെയും ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറിയും ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷാ എന്നിവർ ചേർന്നു സ്വീകരിച്ചു.

ടെസ്റ്റ് മത്സരത്തിനു മുന്നോടിയായി ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കുള്ള ടെസ്റ്റ് ക്യാപ് ഇന്ത്യൻ പ്രധാനമന്ത്രിയും, ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിനുള്ള ടെസ്റ്റ് ക്യാപ് ഓസീസ് പ്രധാനമന്ത്രിയും സമ്മാനിച്ചു. തുടർന്ന് ഇരുവരും സ്റ്റേഡിയം വലംവച്ച് കാണികളെ അഭിവാദ്യം ചെയ്തു.

modi-rohit-2
ഇന്ത്യൻ നായകൻ രോഹിത് ശർമയ്‌ക്ക് മത്സരത്തിനു മുന്നോടിയായി പ്രധാനമന്ത്രി ടെസ്റ്റ് ക്യാപ് സമ്മാനിച്ചപ്പോൾ (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)

സ്റ്റേഡിയത്തിലെ പ്രത്യേക പവലിയനിൽ സൂക്ഷിച്ചിരിക്കുന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന പഴയകാല ആവേശപ്പോരാട്ടങ്ങളുടെ ഓർമചിത്രങ്ങൾ ഇരുവരും സന്ദർശിച്ചു. മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന കമന്റേറ്റർ രവി ശാസ്ത്രി ഓരോ ചിത്രങ്ങളുടെയും പ്രത്യേകതകൾ ഇരുവർക്കും വിവരിച്ചുനൽകി. തുടർന്ന് ക്യാപ്റ്റൻമാർക്കൊപ്പം വീണ്ടും ഗ്രൗണ്ടിലേക്ക്. അവിടെ ദേശീയഗാനത്തിനായി അണിനിരന്ന ഇരു ടീമുകളിലെയും താരങ്ങളെയും ക്യാപ്റ്റൻമാർ പ്രധാനമന്ത്രിമാർക്ക് പരിചയപ്പെടുത്തി. തുടർന്ന് താരങ്ങൾക്കൊപ്പം ദേശീയ ഗാനത്തിനും ഒപ്പം നിന്ന ശേഷമാണ് ഇരുവരും ഗ്രൗണ്ട് വിട്ടത്.

ഇന്ത്യ–ഓസ്ട്രേലിയ നാലാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ റെക്കോർഡ് കാണികളാണ് സ്റ്റേഡിയത്തിലെത്തിയത്. 1,32,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ഒരു ലക്ഷത്തിലധികം കാണികൾ എത്തിയെന്നാണ് റിപ്പോർട്ട്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരുദിവസം ഏറ്റവും കൂടുതൽ കാണികളെത്തിയത് 2013–14ലെ ആഷസ് പരമ്പരയിലാണ്. പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരം കാണാൻ 91,112 പേരാണ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയത്.

smith-albanese-modi-rohit-5
പ്രധാനമന്ത്രിമാരിൽനിന്ന് ടെസ്റ്റ് ക്യാപ് സ്വീകരിച്ചശേഷം സ്റ്റീവ് സ്മിത്തും രോഹിത് ശർമയും അവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)
albanese-modi
മത്സരത്തിനു മുന്നോടിയായി സ്റ്റേഡിയം വലംവച്ച് കാണികളെ അഭിവാദ്യം ചെയ്യുന്ന പ്രധാനമന്ത്രിമാർ (ട്വിറ്റർ ചിത്രം)
modi-stadium
ഇന്ത്യ–ഓസ്ട്രേലിയ നാലാം ടെസ്റ്റിനായി സ്റ്റേഡിയത്തിലേക്ക് എത്തുന്ന ജനം (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)
binny-modi-jai-shah
സ്റ്റേഡിയത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറി ജയ് ഷാ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)
smith-albanese-modi-rohit-4
ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന് ഹസ്തദാനം നൽകുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)
modi-rohit
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യൻ നായകൻ രോഹിത് ശർമയും (ട്വിറ്റർ ചിത്രം)
modi-kohli
മുൻ ഇന്ത്യന് ‍നായകൻ വിരാട് കോലിയുമായി കുശലാന്വേഷണം നടത്തുന്ന മോദി (ട്വിറ്റർ ചിത്രം)
rohit-modi
വേദിയിൽ ദേശീയ ഗാനം മുഴങ്ങുമ്പോൾ രോഹിത്തും മോദിയും (ട്വിറ്റർ ചിത്രം)
smith-albanese-modi-rohit-2
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും സ്മിത്തിനും രോഹിത്തിനുമൊപ്പം (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)
albanese-australian-team
ഓസ്ട്രേലിയൻ താരങ്ങൾക്കൊപ്പം ദേശീയഗാന സമയത്ത് ഓസീസ് പ്രധാനമന്ത്രി ആൽബനീസ് (ട്വിറ്റർ ചിത്രം)
albanese-modi-1
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും സ്റ്റേഡിയത്തിൽ (ട്വിറ്റർ ചിത്രം)
smith-albanese-modi-rohit-1
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും സ്മിത്തിനും രോഹിത്തിനുമൊപ്പം.
kohli-rohit-modi-1
വേദിയിൽ ദേശീയഗാനം ആലപിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കും മുൻ നായകൻ വിരാട് കോലിക്കുമൊപ്പം (ട്വിറ്റർ ചിത്രം)

English Summary: PM Modi, Anthony Albanese in Motera for India-Australia Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com