സാറയുടെ പേരു വിളിച്ച് കളിയാക്കൽ; അഹമ്മദാബാദിലും ഗില്ലിനെ വിടാതെ ആരാധകർ- വിഡിയോ

ശുഭ്മൻ ഗിൽ, സാറ തെൻഡുൽക്കർ
ശുഭ്മൻ ഗിൽ, സാറ തെൻഡുൽക്കർ
SHARE

അഹമ്മദാബാദ്∙ ബോർഡർ– ഗാവസ്കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റിലും സാറ തെൻഡുല്‍ക്കറുടെ പേരുവിളിച്ച് ശുഭ്മൻ ഗില്ലിന്റെ പിന്നാലെ കൂടി ആരാധകർ. ഇന്ത്യന്‍ ബാറ്റിങ്ങിനിടെയാണ് ആരാധകർ സാറയുടെ പേരു വിളിച്ച് ശുഭ്മൻ ഗില്ലിനെ കളിയാക്കിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം ശുഭ്മൻ ഗിൽ ഇന്ത്യയ്ക്കായി സെഞ്ചറി നേടിയിരുന്നു.

194 പന്തുകളിൽനിന്നാണ് ഗിൽ ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചറി സ്വന്തമാക്കിയത്. ഒരു സിക്സും പത്തു ഫോറുകളും താരം നേടി. 235 പന്തുകൾ നേരിട്ട ഗിൽ 128 റൺസെടുത്ത് പുറത്തായി. നേഥൻ ലയണിന്റെ പന്തിൽ താരം എൽബിഡബ്ല്യു ആകുകയായിരുന്നു. ആദ്യ രണ്ട് ടെസ്റ്റുകളിൽ നി‌രാശപ്പെടുത്തിയ കെ.എൽ. രാഹുലിനെ പുറത്തിരുത്തിയാണ് ഇന്ത്യ ഗില്ലിനെ കളിപ്പിച്ചത്.

മൂന്നാം ടെസ്റ്റിൽ തിളങ്ങാനായില്ലെങ്കിലും തകർപ്പൻ സെഞ്ചറിയുമായി ഗിൽ നാലാം ടെസ്റ്റിൽ ഇന്ത്യയുടെ രക്ഷകനായി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുല്‍ക്കറുമായി ഗിൽ ഡേറ്റിങ്ങിലാണെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

English Summary: Fans tease Shubman Gill with Sara Tendulkar chants

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS