ADVERTISEMENT

ധാക്ക∙ ഒരു ചടങ്ങിനു ശേഷം മടങ്ങുന്നതിനിടെ ബംഗ്ലദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസനെ വളഞ്ഞ് ആരാധകർ. ബംഗ്ലദേശ് ഓൾറൗണ്ടറോടൊപ്പം സെൽഫിയെടുക്കുന്നതിനായി ഒപ്പംകൂടിയ ആരാധകരെ നിയന്ത്രിക്കാൻ താരത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കും സാധിച്ചില്ല. ആരാധകരിൽ ചിലർ ഷാക്കിബിന്റെ വസ്ത്രത്തിൽ പിടിച്ചുവലിക്കുന്നതും നിയന്ത്രണം നഷ്ടമായി താരം താഴേക്കു വീഴാൻ പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

എവിടെനിന്നു പകർത്തിയതാണ് ഈ ദൃശ്യങ്ങളെന്ന കാര്യം വ്യക്തമല്ല. അതേസമയം ഇത്രയേറെ പ്രകോപനങ്ങളുണ്ടായിട്ടും ആരാധകർക്കു നേരെ സൂപ്പര്‍ താരം ദേഷ്യപ്പെട്ടില്ല. നേരത്തേ തന്നെ വളഞ്ഞ ആരാധകരെ ഷാക്കിബ് തൊപ്പി കൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. വാഹനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ തലയില്‍നിന്ന് തൊപ്പി വലിച്ചൂരിയതാണു താരത്തെ പ്രകോപിപ്പിച്ചത്.

ബംഗ്ലദേശിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് ഷാക്കിബ് അൽ ഹസന്‍. കഴിഞ്ഞ ദിവസം അവസാനിച്ച ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ ബംഗ്ലദേശ് ചരിത്ര വിജയം സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഷാക്കിബ് അൽ ഹസൻ നയിച്ച ബംഗ്ലദേശ് ട്വന്റി20യിൽ കരുത്തു തെളിയിച്ചത്. ഏകദിന പരമ്പര 2–1ന് ഇംഗ്ലണ്ട് നേടിയിരുന്നു.

English Summary: Shakib Al Hasan Manhandled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com