ബാബർ ഔട്ടെന്നു പറഞ്ഞു, അഞ്ചാം പന്തിൽ താരം പുറത്ത്; പാക്കിസ്ഥാൻ ലീഗിൽ ഒത്തുകളി ആരോപണം

പെഷവാർ താരം ബാബര്‍ അസം മത്സരത്തിനിടെ. Photo: Twitter@PSL
പെഷവാർ താരം ബാബര്‍ അസം മത്സരത്തിനിടെ. Photo: Twitter@PSL
SHARE

ഇസ്‍ലാമബാദ്∙ പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരത്തിൽ ഒത്തുകളി ആരോപണം. കഴിഞ്ഞ ദിവസം നടന്ന പെഷവാർ സൽമിയും ഇസ്‍ലാമബാദ് യുണൈറ്റഡും തമ്മിലുള്ള മത്സരത്തിൽ ഒത്തുകളി നടന്നെന്നാണ് ആരാധകർ ട്വിറ്ററിൽ ആരോപിക്കുന്നത്. മത്സരത്തിനിടയിലെ ചില സംഭവങ്ങളാണ് ഇത്തരം ഒരു ആരോപണം ഉയരാൻ കാരണം. പെഷവാർ സൽമി ബാറ്റിങ്ങിനിടെ 13–ാം ഓവറിൽ ബാബർ അസം പുറത്താകുന്നതിനു മുന്‍പ് ഇസ്‍ലാമബാദ് ക്യാപ്റ്റൻ ശതബ് ഖാൻ ബാബര്‍ ഔട്ട് ആണെന്നു പറയുന്നുണ്ട്. ബോളിങ്ങിന് തയാറെടുക്കുന്ന ശതബ് ഖാന്റെ ശബ്ദം സ്റ്റംപ് മൈക്കിൽ പതിയുകയായിരുന്നു. 

13–ാം ഓവറിലെ അഞ്ചാം പന്തിൽ പെഷവാർ ക്യാപ്റ്റനായ ബാബർ അസം പുറത്താകുകയും ചെയ്തു. അർധ സെഞ്ചറി നേടി തിളങ്ങിനിന്ന ബാബർ ശതബ് ഖാന്റെ പന്തിൽ എൽബിഡബ്ല്യു ആകുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. താരങ്ങൾ ഒത്തുകളി നടത്തിയതിന്റെ തെളിവാണ് ഇതെന്നാണ് സമൂഹമാധ്യമങ്ങളിലെ ആരോപണം. 39 പന്തുകൾ നേരിട്ട ബാബർ 64 റൺസെടുത്താണു പുറത്തായത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പെഷവാർ സല്‍മി എട്ട് വിക്കറ്റ് നഷ്ടത്തിൽ 183 റണ്‍സാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുക്കാനേ ഇസ്‍ലാമബാദ് യുണൈറ്റ‍ഡിനു സാധിച്ചുള്ളൂ. ആദ്യ എലിമിനേറ്ററിൽ വിജയിച്ചെങ്കിലും പെഷവാർ സൽമി രണ്ടാം എലിമിനേറ്ററിൽ ലാഹോർ ക്വാലാൻ‌‍ഡേഴ്സിനോടു തോറ്റു പുറത്തായി.

English Summary: PSL rocked by 'fixing' claims from fans after Shadab says 'Babar out hai'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS