പാക്കിസ്ഥാൻ ലീഗ് കണ്ടത് 150 മില്യനിലേറെ പേർ: ഐപിഎല്ലിനും മുകളിലെന്ന് അവകാശവാദം

പിഎസ്എൽ വിജയിച്ച ലാഹോര്‍ ക്വാലാൻഡേഴ്സിന്റെ ആഹ്ലാദം. Photo: FB@PSL
പിഎസ്എൽ വിജയിച്ച ലാഹോര്‍ ക്വാലാൻഡേഴ്സിന്റെ ആഹ്ലാദം. Photo: FB@PSL
SHARE

ഇസ്‍ലാമബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിന് കിട്ടുന്നതിനേക്കാൾ ഡിജിറ്റല്‍ കാഴ്ചക്കാർ പാക്കിസ്ഥാന്‍ സൂപ്പർ ലീഗിന് ഉണ്ടെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവന്‍ നജാം സേഥി. പാക്കിസ്ഥാൻ സൂപ്പർ ലീഗ് ‍ഡിജിറ്റലായി 150 മില്യനോളം പേർ കണ്ടെന്നാണു നജാം സേഥിയുടെ അവകാശവാദം. ഐപിഎല്ലിനുള്ളത് 130 മില്യൻ കാഴ്ചക്കാരാണെന്നും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവൻ പ്രതികരിച്ചു.

‘‘150 മില്യനിലേറെ ആളുകൾ പാക്കിസ്ഥാൻ ക്രിക്കറ്റ് ലീഗ് ഡിജിറ്റലായി മാത്രം കണ്ടിട്ടുണ്ട്. ഇതൊരു ചെറിയ കാര്യമല്ല. ഐപിഎല്ലിന്റെ ഡിജിറ്റൽ റേറ്റിങ് വെറും 130 മില്യനാണ്. പാക്കിസ്ഥാന് ഇതൊരു വലിയ വിജയമാണ്.’’– നജാം സേഥി വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷം ഇന്ത്യൻ പ്രീമിയര്‍ ലീഗിന്റെ മീഡിയ റൈറ്റ്സ് വിറ്റത് 48,950 കോടി രൂപയ്ക്കാണ്.

2023 മുതൽ 2027 വരെയുള്ള മീഡിയ റൈറ്റ്സ് ടെലിവിഷനിൽ ഡിസ്നി സ്റ്റാറും ഡിജിറ്റലിൽ വയാകോം മീഡിയ ഗ്രൂപ്പുമാണു സ്വന്തമാക്കിയത്. മാർച്ച് 31നാണ് 2023 ഐപിഎല്ലിനു തുടക്കമാകുക. ഐപിഎൽ ഫൈനൽ മേയ് 28ന് നടക്കും. ഈ വർഷത്തെ പിഎസ്എൽ ഫൈനലിൽ മുൾട്ടാൻ സുൽത്താൻസിനെ തോൽപിച്ച് ലാഹോർ ക്വാലാൻഡേഴ്സ് കിരീടം നിലനിർത്തിയിരുന്നു.

English Summary: PSL digital viewership is greater than the Indian Premier League: Najam Sethi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA