ഗ്രേസ് ഹാരിസിന്റെ മികവിൽ ഗുജറാത്തിന് എതിരെ 3 വിക്കറ്റ് ജയം, യുപി വനിതാ പ്രിമിയർ ലീഗ് പ്ലേഓഫിൽ

യുപി വാരിയേഴ്സ് താരങ്ങൾ
യുപി വാരിയേഴ്സ് താരങ്ങൾ
SHARE

മുംബൈ ∙ ഗ്രേസ് ഹാരിസിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിൽ യുപി വാരിയേഴ്സ് പ്രഥമ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ് പ്ലേഓഫിൽ. ഗുജറാത്ത് ജയന്റ്സിനെതിരെ ഒരു പന്തു ശേഷിക്കെ നേടിയ 3 വിക്കറ്റ് വിജയമാണ് യുപിയെ തുണച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചയിച്ച 179 റൺസ് വിജയലക്ഷ്യം യുപി 19.5 ഓവറിൽ മറികടന്നു. സ്കോർ: ഗുജറാത്ത് ജയന്റ്സ്– 20 ഓവറിൽ 6ന് 178, യുപി വാരിയേഴ്സ്–19.5 ഓവറിൽ 7ന് 181. ജയത്തോടെ മുംബൈ ഇന്ത്യൻസിനും ഡൽഹി ക്യാപിറ്റൽസിനുമൊപ്പം യുപി അടുത്ത റൗണ്ടിലേക്കു യോഗ്യത നേടിയപ്പോൾ ഗുജറാത്തും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ടൂർണമെന്റിൽനിന്നു പുറത്തായി. 

41 പന്തിൽ 7 ഫോറും 4 സിക്സുമടക്കം 72 റൺസ് അടിച്ചുകൂട്ടിയ ഗ്രേസാണ് പ്ലെയർ ഓഫ് ദ് മാച്ച്. ജയിക്കാൻ 7 റൺസ് കൂടി വേണ്ട ഘട്ടത്തിൽ ഹർലീൻ ഡിയോളിന്റെ പന്തിൽ കിം ഗാർത്ത് പിടിച്ച് ഗ്രേസ് പുറത്തായത് യുപിക്ക് നേരിയ ആശങ്കയായി. 7ന് 177 എന്ന നിലയിൽ സിമ്രാൻ ഷെയ്ക്ക് (2 പന്തിൽ 1) കൂടി പുറത്തായപ്പോൾ ലക്ഷ്യം 2 പന്തിൽ 2 റൺസ്. എന്നാൽ, സ്നേഹ് റാണയുടെ പന്ത് സ്വീപ് ചെയ്ത് ബൗണ്ടറി നേടിയ സോഫി എക്ലെസ്റ്റൻ (13 പന്തിൽ 19 നോട്ടൗട്ട്) യുപിയെ വിജയവര കടത്തി. താലിയ മഗ്രോയ്ക്കൊപ്പം (38 പന്തിൽ 57) 78 റൺസും സോഫിക്കൊപ്പം 42 റൺസും ഗ്രേസ് കൂട്ടിച്ചേർത്തു. 5–ാം ഓവറിൽ 3ന് 39 എന്ന നിലയിൽ പരുങ്ങിയതിനു ശേഷമാണ് ഗ്രേസിന്റെ മികവിൽ യുപി വിജയം പിടിച്ചെടുത്തത്. 

നേരത്തേ, ഡി. ഹേമലത (33 പന്തിൽ 57), ആഷ്‍ലി ഗാർഡ്നർ (39 പന്തിൽ 60) എന്നിവർ 4–ാം വിക്കറ്റിൽ നേടിയ 93 റൺസാണ് ഗുജറാത്തിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 

ഡൽഹിക്ക് വിജയം;ഒന്നാമത്

മുംബൈ∙ വനിതാ പ്രിമിയർ ലീഗ് ട്വന്റി20യിൽ മുംബൈ ഇന്ത്യൻസിനെ 9 വിക്കറ്റിനു തോൽപിച്ച് ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ ഒന്നാമത്. മുംബൈ, ഡൽഹി ടീമുകൾക്ക് 10 പോയിന്റ് വീതമുണ്ടെങ്കിലും റൺറേറ്റ് അടിസ്ഥാനത്തിലാണ് ഡൽഹി ഒന്നാമതെത്തിയത്. ഇന്ന് യുപിക്കെതിരായ മത്സരം ജയിച്ച് ഒന്നാം സ്ഥാനം നിലനിർത്തിയാൽ ഡൽഹി നേരിട്ട് ഫൈനലിൽ പ്രവേശിക്കും. മുംബൈ ഇന്ന് ബാംഗ്ലൂരിനെ നേരിടും.

ഇന്നലെ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ 8ന് 109 റൺസ് എടുത്തപ്പോൾ ഡൽഹി 9 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഡൽഹിക്കായി 4 ഓവറിൽ 13 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ മരിസാൻ കേപ്പാണ് പ്ലെയർ ഓഫ് ദ് മാച്ച്. ശിഖ പാണ്ഡെ, ജെസ് ജോനസൻ എന്നീ ഡൽഹി താരങ്ങളും 2 വിക്കറ്റ് വീതം വീഴ്ത്തി. ചെറിയ ലക്ഷ്യം പിന്തുടർന്ന ഡൽഹിക്കായി അലീസ് കാപ്സെ (38*), ഷെഫാലി വർമ (33), മെഗ് ലാനിങ് (32*) എന്നിവർ ബാറ്റിങ്ങിൽ തിളങ്ങി.

English Summary: UP Warriors in the Women Premier League playoffs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS