കളിക്കിടെ ഗ്രൗണ്ടിലേക്ക് ‘നുഴഞ്ഞുകയറി’ തെരുവുനായ, പിന്നാലെ ഓടി ബോൾ ബോയ്സ്-വിഡിയോ

ഗ്രൗണ്ടിലെത്തിയ നായയെ ഓടിക്കാൻ ശ്രമിക്കുന്ന ബോൾ ബോയും രവീന്ദ്ര ജഡേജയും, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ പ്രതികരണം.
ഗ്രൗണ്ടിലെത്തിയ നായയെ ഓടിക്കാൻ ശ്രമിക്കുന്ന ബോൾ ബോയും രവീന്ദ്ര ജഡേജയും, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ പ്രതികരണം.
SHARE

ചെന്നൈ∙ ഇന്ത്യ– ഓസ്ട്രേലിയ മൂന്നാം ഏകദിന മത്സരത്തിനിടെ ഗ്രൗണ്ടിലേക്കു നുഴഞ്ഞു കയറി തെരുവുനായ. ഓസ്ട്രേലിയന്‍ ബാറ്റിങ്ങിനിടെ 43–ാം ഓവറിലായിരുന്നു തെരുവു നായ ഗ്രൗണ്ടിലേക്ക് ഓടിക്കയറിയത്. അതിനിടെ നായയെ ഗ്രൗണ്ടിൽനിന്നു പുറത്തേക്ക് ഓടിക്കാൻ ഒരു ബോൾ ബോയും എത്തി. നായയെ ഓടിക്കാൻ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

തുടർന്ന് മറ്റൊരു ബോൾ ബോയും എത്തിയ ശേഷമാണ് നായ സ്വയം ബൗണ്ടറി ലൈൻ കടന്നുപോയത്. ഈ സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഗ്രൗണ്ടിൽ ചിരിച്ചുകൊണ്ടു നിൽക്കുകയായിരുന്നു. ഏതാനും നേരത്തേക്കു നിർത്തിവച്ച കളി പിന്നീടു വീണ്ടും തുടങ്ങി. മത്സരത്തിൽ 21 റൺസിനാണ് ഓസ്ട്രേലിയ വിജയിച്ചത്.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ 269 റൺസെടുത്തു. മറുപടി ബാറ്റിങ്ങില്‍ 49.1 ഓവറിൽ 248 റൺസെടുക്കാനേ ഇന്ത്യയ്ക്കു സാധിച്ചുള്ളൂ. ജയത്തോടെ ഏകദിന പരമ്പര 2–1ന് ഓസ്ട്രേലിയ സ്വന്തമാക്കി. ഇന്ത്യൻ മണ്ണിൽ ഏകദിനത്തിലും ടെസ്റ്റിലും ട്വന്റി20യിലുമായി തുടർച്ചയായ 26 പരമ്പര നേട്ടങ്ങൾക്കുശേഷമാണ് ഈ തിരിച്ചടി. 2019 മാർച്ചിൽ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലാണ് ഇതിനു മുൻപ് ഇന്ത്യ നാട്ടിൽ തോറ്റത്.

English Summary: Rohit Sharma in splits as dog fools ball boys during 3rd ODI

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA