സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ് പരിശീലനം; ഗാലറിയിൽ ആരാധക ആവേശം- വിഡിയോ

sanju-samson-rajasthan-1248
സഞ്ജു സാംസണ്‍ പരിശീലനത്തിൽ, ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുന്ന താരം
SHARE

ജയ്പൂർ∙ രാജസ്ഥാൻ റോയൽസിന്റെ ഹോം ഗ്രൗണ്ടായ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ വമ്പൻ ഷോട്ടുകളുമായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ പരിശീലനം. രാജസ്ഥാൻ റോയൽസ് താരങ്ങളുടെ പരിശീലനത്തിന്റെ വിഡിയോ ക്ലബ് പുറത്തുവിട്ടു. ഗാലറിയിൽനിന്ന് ആരാധകർ സഞ്ജുവിന്റെ പേരു വിളിക്കുന്നതും വിഡിയോയിലുണ്ട്.

ആരാധകർക്കൊപ്പം സെൽഫിയെടുത്തും ഓട്ടോഗ്രാഫ് നൽകിയുമാണു സഞ്ജു ഗ്രൗണ്ട് വിട്ടത്. രാജസ്ഥാൻ റോയൽസ് ടീമിന്റെ ക്യാപ്റ്റനാണു സഞ്ജു സാംസൺ. കഴിഞ്ഞ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയ രാജസ്ഥാൻ ഫൈനൽ കളിച്ചിരുന്നു. ഫൈനല്‍ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനോടു പരാജയപ്പെട്ടു.

ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ പരുക്കേറ്റ സഞ്ജു സാംസൺ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. പരുക്കുമാറിയെങ്കിലും ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ താരത്തെ കളിപ്പിച്ചിരുന്നില്ല. ശ്രേയസ് അയ്യർക്കു പരുക്കേറ്റു പുറത്തായപ്പോഴും സഞ്ജു ഇന്ത്യൻ ടീമിലെത്തുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ ശ്രേയസിന് പകരക്കാരനെ പ്രഖ്യാപിക്കാൻ ബിസിസിഐ തയാറായില്ല.

English Summary: Sanju Samson's batting practice for IPL

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS
FROM ONMANORAMA