ADVERTISEMENT

രാജസ്ഥാൻ റോയൽസ് കഴിഞ്ഞ ഐപിഎലിൽ നേടിയ 2807 റൺസിൽ 99.47% നേടിയത് 7-ാം നമ്പർ വരെയുള്ള ബാറ്റർമാരാണ്. ലോവർ മിഡിൽ ഓർഡർ റൺസ് കണ്ടെത്തുന്നില്ലെന്ന പ്രശ്നത്തിന് പരിഹാരമായാണ് ഇത്തവണ ജയ്സൻ ഹോൾഡറെ ടീമിലെടുത്തത്. നായകനായി ആദ്യ സീസണിൽത്തന്നെ ടീമിനെ ഫൈനലിലെത്തിച്ച സഞ്ജു സാംസൺ തന്നെയാണ് ഇത്തവണയും ക്യാപ്റ്റൻ.

ശക്തി

സീനിയർ താരങ്ങളാണ് രാജസ്ഥാന്റെ പ്രധാന ശക്തി. ജോസ് ബട്‌ലർ, ജോ റൂട്ട്, സഞ്ജു സാംസൺ, ആർ.ആശ്വിൻ, ട്രെന്റ് ബോൾട്ട്, യുസ്‍വേന്ദ്ര ചെഹൽ എന്നിങ്ങനെ നീളുന്നു ആ നിര. അശ്വിനും ചെഹലും ആഡം സാംപയും ചേരുന്നതോടെ സ്പിൻ നിരയും ശക്തം.

ദൗർബല്യം

പരുക്കേറ്റ പ്രസിദ്ധ് കൃഷ്ണ കളിക്കില്ല. ടീമിൽ മറ്റു സീനിയർ ഇന്ത്യൻ പേസർമാരില്ല. ജൂണിൽ അയർലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ജോ റൂട്ട് മടങ്ങിയാൽ ബാറ്റിങ്ങിനെയും അത് ബാധിക്കാം.

 TEAM OVERVIEW

മുഖ്യ പരിശീലകൻ: കുമാർ സംഗക്കാര

ക്യാപ്റ്റൻ: സഞ്ജു സാംസൺ

പ്രധാന താരങ്ങൾ: സഞ്ജു സാംസൺ (14 കോടി രൂപ), ജോസ് ബട്‌ലർ (10 കോടി), യശ്വസി ജയ്സ്വാൾ (4 കോടി), ആർ. ആശ്വിൻ (5 കോടി), ട്രെന്റ് ബോൾട്ട് (8 കോടി), ഷിമ്രോൺ ഹെറ്റ്മെയർ (7.75 കോടി), ജയ്സൻ ഹോൾഡർ (5.75 കോടി)

ടീമിന്റെ ശരാശരി പ്രായം- 27

പ്രായം കുറഞ്ഞ താരം- കുനാൽ സിങ് റാത്തോഡ് (20 വർഷം 172 ദിവസം)

പ്രായം കൂടിയ താരം- ആർ.അശ്വിൻ (36 വർഷം 194 ദിവസം)

ആദ്യ മത്സരം- ഹൈദരാബാദ്-രാജസ്ഥാൻ, ഏപ്രിൽ 2 (ഹൈദരാബാദ്)

English Summary : IPL 2023, Rajasthan Royals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com