ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ഇത്തവണ പരുക്കിന്റെ പിടിയിലാണ്. പരുക്കേറ്റ ഇംഗ്ലണ്ട് താരം വിൽ ജാക്സ് പുറത്ത്. രജത് പാട്ടിദാർ തുടക്കത്തിൽ കളിക്കില്ല. പേസർ ജോഷ് ഹെയ്സൽവുഡിന്റെ കാര്യം സംശയം.
ശക്തി
വിരാട് കോലി ഫോമിലേക്കു തിരിച്ചെത്തിയതാണ് ബാംഗ്ലൂരിന്റെ പ്രധാന കരുത്ത്. ഹെയ്‌സൽവുഡിന് പകരമായി റീസ് ടോപ്‍ലിയെയും 150 കിലോമീറ്റർ വേഗത്തിൽ പന്തെറിയുന്ന ജമ്മു കശ്മീർ താരം അവിനാഷ് സിങ്ങിനെയും ടീമിലെത്തിച്ച് പേസ് നിര ശക്തമാക്കി. ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ് എന്നീ പേസർമാരും ടീമിലുണ്ട്.
ദൗർബല്യം
ആദ്യ പന്തു മുതൽ ആഞ്ഞടിക്കുന്ന ഒരു ബാറ്റർ ബാംഗ്ലൂരിനില്ല. ഫാഫ് ഡുപ്ലെസിയും വിരാട് കോലിയും പതിയെ തുടങ്ങുന്നവരാണ്. കഴിഞ്ഞ ഐപിഎൽ സീസണിനു ശേഷം ദിനേഷ് കാർത്തിക് കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടില്ലാത്തതും ആശങ്കയാണ്.
TEAM OVERVIEW
മുഖ്യ പരിശീലകൻ: മൈക്ക് ഹെസൻ
ക്യാപ്റ്റൻ: വിരാട് കോലി
പ്രധാന താരങ്ങൾ: വിരാട് കോലി (15 കോടി രൂപ), ഗ്ലെൻ മാക്സ്‌വെൽ (11 കോടി), മുഹമ്മദ് സിറാജ് (7 കോടി രൂപ), ഫാഫ് ഡുപ്ലെസി (7 കോടി), ഹർഷൽ പട്ടേൽ (10.75 കോടി), ജോഷ് ഹെയ്സൽവുഡ് (7.75 കോടി), ദിനേഷ് കാർത്തിക് (5.5 കോടി)
ടീമിന്റെ ശരാശരി പ്രായം: 29
പ്രായം കുറഞ്ഞ താരം: മഹിലാൽ ലോംറർ (23 വർഷം 134 ദിവസം)
പ്രായം കൂടിയ താരം: ഫാഫ് ഡുപ്ലെസി (38 വർഷം 260 ദിവസം)
ആദ്യ മത്സരം: ബാംഗ്ലൂർ-മുംബൈ, ഏപ്രിൽ 2 (ബാംഗ്ലൂർ)
English Summary: Indian Premier League 2023, Royal Challengers Banglore