സഞ്ജു സാംസൺ അസാമാന്യ പ്രതിഭ, മികച്ച ക്യാപ്റ്റനെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം

sanju-joe-root
സഞ്ജു സാംസൺ, ജോ റൂട്ട്
SHARE

ജയ്പൂര്‍∙ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ അസാമാന്യ പ്രതിഭയാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോ റൂട്ട്. ഓരോ വര്‍ഷവും സഞ്ജുവിന്റെ പ്രകടനം മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ താരമായ ജോ റൂട്ട് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

‘‘രാജസ്ഥാൻ റോയൽസിനെ സംബന്ധിച്ചിടത്തോളം സവിശേഷമായ ഒരു സീസണായിരുന്നു കഴിഞ്ഞ വർഷത്തേത്. സഞ്ജു സാംസണിന്റെ കളി ഞാൻ എപ്പോഴും ആസ്വദിച്ചിരുന്നു. സഞ്ജുവിന് മികവ് ആവോളമുണ്ട്. ക്രിക്കറ്റ് താരമെന്ന നിലയിലും നായകനെന്ന നിലയിലും അദ്ദേഹം മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. അദ്ദേഹം ഒരു അസാമാന്യ പ്രതിഭയാണ്’’– ജോ റൂട്ട് പ്രതികരിച്ചു.

‘‘ഒരു വീടിന്റെ അന്തരീക്ഷം പോലെയാണ് രാജസ്ഥാൻ റോയൽസ് ടീം ക്യാംപ്. എല്ലാവരും അതിനായി പരിശ്രമിക്കുന്നുണ്ട്. എന്നെ ലേലത്തില്‍ ലഭിച്ചതിൽ സന്തോഷമുണ്ടെന്നായിരുന്നു രാജസ്ഥാൻ താരങ്ങളുടെ പ്രതികരണം. ലോകത്ത് മറ്റൊരിടത്തും ലഭിക്കാത്ത അനുഭവങ്ങളാണ് ഐപിഎല്ലിലേത്. ഇതെല്ലാം എനിക്കു പുതിയ കാര്യങ്ങളാണ്.  രാജസ്ഥാൻ വീണ്ടും ജയ്പൂരിൽ സ്വന്തം ആരാധകർക്കു മുന്നിൽ കളിക്കുകയാണ്. യുവതാരം റിയാൻ പരാഗ്, ആര്‍. അശ്വിൻ എന്നിവരുടെ പ്രകടനങ്ങൾ ഈ സീസണിൽ‌ നിർണായകമാകും.’’– ജോ റൂട്ട് വ്യക്തമാക്കി.

English Summary: Joe Root gives massive remark on Sanju Samson

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA