ജസ്പ്രീത് ബുമ്രയ്ക്കു പകരക്കാരൻ മലയാളി; മുൻ കേരള താരം മുംബൈ ഇന്ത്യന്‍സിൽ

മുംബൈ ഇന്ത്യൻസ് താരങ്ങൾ, സന്ദീപ് വാരിയർ
മുംബൈ ഇന്ത്യൻസ് താരങ്ങൾ, സന്ദീപ് വാരിയർ
SHARE

മുംബൈ∙ പരുക്കേറ്റ പേസർ ജസ്പ്രീത് ബുമ്രയ്ക്കു പകരം മലയാളി താരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്. തമിഴ്നാടിനു വേണ്ടി കളിക്കുന്ന മലയാളി പേസർ സന്ദീപ് വാരിയറെ ബുമ്രയുടെ പകരക്കാരനായി മുംബൈ ഇന്ത്യൻസ് പ്രഖ്യാപിച്ചു. 2021 ല്‍ ഇന്ത്യയ്ക്കായി ഒരു ട്വന്റി20 മത്സരം കളിച്ചിട്ടുള്ള താരമാണ് സന്ദീപ് വാരിയര്‍. 68 ട്വന്റി20 മത്സരങ്ങളിൽനിന്നായി 62 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഐപിഎല്ലിൽ അഞ്ച് മത്സരങ്ങളും താരം കളിച്ചു. കൊൽക്കത്തയ്ക്കു പുറമേ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെയും താരമായിരുന്നു. 31 വയസ്സുകാരനായ സന്ദീപ് തൃശൂർ സ്വദേശിയാണ്. കേരളത്തിന്റെ താരമായിരുന്ന സന്ദീപ് 2020ലാണ് തമിഴ്നാട്ടിലേക്കു മാറുന്നത്.

അതേസമയം വാഹനാപകടത്തിൽ പരുക്കേറ്റു പുറത്തിരിക്കുന്ന ഋഷഭ് പന്തിനു പകരക്കാരനായി അഭിഷേക് പൊറേലിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. 20 വയസ്സുകാരനായ താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ബംഗാളിനു വേണ്ടിയാണു കളിക്കുന്നത്.

English Summary: IPL 2023, Mumbai Indians bring in Sandeep Warrier as Bumrah replacement

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA