ADVERTISEMENT

അഹമ്മദാബാദ്∙ ഐപിഎല്ലിലെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിനിടെ കാലിൽ പരുക്കേറ്റു ബുദ്ധിമുട്ടി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം.എസ്. ധോണി. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ബാറ്റിങ്ങിൽ ബൗണ്ടറി തടയുന്നതിനിടെയാണു ധോണിക്കു പരുക്കേറ്റത്. മത്സരത്തിന്റെ അവസാന ഓവറുകളിൽ ദീപക് ചാഹർ എറിഞ്ഞ പന്ത് ബാറ്റർ രാഹുൽ തെവാത്തിയയുടെ പാഡിൽ തട്ടി ബൗണ്ടറിയിലേക്കു പോയിരുന്നു. ഇതു തടയാൻ ധോണി ചാടി നോക്കിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കുറച്ചു നേരം ഗ്രൗണ്ടിൽ കിടന്ന ശേഷമാണ് ധോണി എഴുന്നേറ്റത്.

ഫിസിയോ എത്തി പരിശോധിച്ച ശേഷം ധോണി കളി തുടർന്നു. മത്സരത്തിനു മുൻപു തന്നെ കാൽമുട്ടിനു പരുക്കുണ്ടായിരുന്ന ധോണി, ആദ്യ മത്സരത്തിൽ കളിച്ചേക്കില്ലെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഗുജറാത്തിനെതിരായ ഉദ്ഘാടന മത്സരത്തിൽ കളിക്കാൻ താരം തീരുമാനിക്കുകയായിരുന്നു. മത്സരം പൂർത്തിയാക്കിയ ശേഷമാണു ധോണി ഗ്രൗണ്ടിൽനിന്നു മടങ്ങിയത്.

ടോസ് നഷ്‍ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്കായി എട്ടാമനായാണ് ധോണി ബാറ്റു ചെയ്തത്. ഒരു സിക്സും ഒരു ഫോറും അടിച്ച ധോണി ഏഴു പന്തിൽ 14 റൺസുമായി പുറത്താകാതെ നിന്നു. ഇന്നിങ്സിലെ അവസാന ഓവറിലെ രണ്ടാം പന്തിൽ നേടിയ സിക്സ് ചെന്നൈയ്ക്കായി താരത്തിന്റെ 200–ാം സിക്സ് ആണ്.

മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ അഞ്ച് വിക്കറ്റിനാണു ഗുജറാത്ത് ടൈറ്റൻസ് വിജയിച്ചത്. ചെന്നൈ ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നാലു പന്തുകൾ ബാക്കി നിൽക്കെ ഗുജറാത്ത് മറികടന്നു. ശുഭ്മൻ ഗില്ലിന്റെ അർധ സെഞ്ചറി പ്രകടനമാണ് ഗുജറാത്ത് ടൈറ്റൻസിനെ വിജയത്തിലേക്കു നയിച്ചത്. 36 പന്തുകളില്‍നിന്ന് ഗിൽ നേടിയത് 63 റൺസാണ്.

English Summary: Dhoni In Pain After Getting Injured During Opener Against Gujarat Titans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com