ADVERTISEMENT

മുംബൈ∙ വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരായ പഞ്ചാബ് കിങ്സിന്റെ വിജയത്തിൽ അർഷ്ദീപ് സിങ്ങിന്റെ ലാസ്റ്റ് ഓവർ ബോളിങ് ആരാധകർ ആഘോഷിക്കുകയാണ്. അവസാന ഓവറിൽ മുംബൈ ഇന്ത്യൻസിന് കളി ജയിക്കാൻ 15 റൺസ് വേണമെന്നിരിക്കെ പഞ്ചാബ് പേസർ വിട്ടുകൊടുത്തത് വെറും രണ്ട് റൺസായിരുന്നു. ഇതോടെ പഞ്ചാബ് കിങ്സ് മത്സരത്തിൽ 13 റൺസിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു.

കഴിഞ്ഞ മത്സരങ്ങളിൽ തകർപ്പൻ ഫോമിൽ കളിച്ചുകൊണ്ടിരുന്ന തിലക് വർമയെ 20–ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു അർഷ്ദീപ് മടക്കിയത്. വമ്പനടികൾക്കു കെൽപുള്ള നേഹൽ വധേരയെ നേരിട്ട ആദ്യ പന്തിൽ തന്നെ അർഷ്ദീപ് ബോൾഡാക്കി. തുടർച്ചയായി രണ്ടു പന്തുകളിലും മിഡ‍ിൽ സ്റ്റംപ് രണ്ടായി തകർന്നു. 24 ലക്ഷം രൂപ വില വരുന്ന എൽഇഡി സ്റ്റംപുകളാണ് അർഷ്ദീപ് എറിഞ്ഞുതകർത്തത്.

മൂന്ന് സ്റ്റംപുകളിൽ ഒരെണ്ണം തകരാറായാൽ പോലും ആ സെറ്റ് തന്നെ പിന്നീട് ഉപയോഗിക്കാൻ സാധിക്കില്ലെന്നാണു ക്രിക്കറ്റ് വിദഗ്ധരുടെ പ്രതികരണം. മത്സരത്തിൽ നാല് ഓവറുകൾ പന്തെറിഞ്ഞ അർഷ്ദീപ് സിങ് 29 റൺസ് വഴങ്ങി നാല് വിക്കറ്റുകളാണു വീഴ്ത്തിയത്. ഇതോടെ ഏഴ് മത്സരങ്ങളിൽനിന്ന് 13 വിക്കറ്റുകളുമായി അർഷ്ദീപ് വിക്കറ്റ് വേട്ടയിലും മുന്നിലെത്തി.

English Summary: Arshdeep Singh breaks middle-stump twice in two balls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com