ADVERTISEMENT

ബെംഗളൂരു ∙ കുഞ്ഞു പിറന്നിട്ടു പോലും വീട്ടിലേക്കു പോകാതെ ടീമിനൊപ്പം തുടർന്ന വരുൺ ചക്രവർത്തിയുടെ സമർപ്പണത്തിന് വിക്ടറി സല്യൂട്ട്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒത്തൊരുമയോടെ കളിച്ച കൊൽക്കത്ത നൈറ്റ് റൈ‍ഡേഴ്സിന് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഐപിഎൽ മത്സരത്തിൽ 21 റൺസ് ജയം. സ്കോർ: കൊൽക്കത്ത– 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 200. ബാംഗ്ലൂർ– 20 ഓവറിൽ 8ന് 179.

ആദ്യം ബാറ്റു ചെയ്ത കൊൽക്കത്തയ്ക്കായി ജയ്സൻ റോയിയും (29 പന്തിൽ 56) ചേസ് ചെയ്ത ബാംഗ്ലൂരിനായി വിരാട് കോലിയും (37 പന്തിൽ 54) അർധ സെഞ്ചറി നേടി. കൊൽക്കത്തയ്ക്കു വേണ്ടി 4 ഓവറിൽ 27 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നർ വരുൺ ചക്രവർത്തിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. പുരസ്കാരനേട്ടം കഴിഞ്ഞ ദിവസം പിറന്ന തന്റെ കുഞ്ഞിനാണ് ചക്രവർത്തി സമർപ്പിച്ചത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 200 റൺസ്. തുടർച്ചയായി രണ്ടാം മത്സരത്തിലും അർധ സെഞ്ചറി നേടിയ ഇംഗ്ലിഷ് താരം റോയ് 4 ഫോറും 5 സിക്സുമടിച്ചു. ക്യാപ്റ്റൻ നിതീഷ് റാണ (21 പന്തിൽ 48), വെങ്കടേഷ് അയ്യർ (26 പന്തിൽ 31) എന്നിവരും തിളങ്ങി. അവസാന ഓവറുകളിൽ റിങ്കു സിങ് (10 പന്തിൽ 18), ഡേവിഡ് വീസ (3 പന്തിൽ 12) എന്നിവരുടെ മിന്നൽ ബാറ്റിങ്ങാണ് കൊൽക്കത്തയെ 200ൽ എത്തിച്ചത്. 4 ഓവറിൽ 24 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ഹസരംഗയാണ് ബാംഗ്ലൂർ ബോളർമാരിൽ തിളങ്ങിയത്. 4 ഓവറിൽ 41 റൺസ് വഴങ്ങിയെങ്കിലും വി.വൈശാഖും 2 വിക്കറ്റ് നേടി. 

മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ കോലിയും ഇംപാക്ട് പ്ലെയർ ആയി ഇറങ്ങിയ ഡുപ്ലെസിയും (7 പന്തിൽ 17) ബാംഗ്ലൂരിന് മികച്ച തുടക്കം നൽകി. എന്നാൽ മൂന്നാം ഓവറിൽ ഡുപ്ലെസി പുറത്തായതോടെ ഒരറ്റത്ത് വിക്കറ്റ് വീഴ്ച തുടങ്ങി. മഹിപാൽ ലോംറോർ (18 പന്തിൽ 34), ദിനേശ് കാർത്തിക് (18 പന്തിൽ 22) എന്നിവർ മാത്രമാണ് പിന്നീട് കുറച്ചെങ്കിലും പിടിച്ചു നിന്നത്. 13–ാം ഓവറിൽ കോലിയും പുറത്തായതോടെ ബാംഗ്ലൂരിന്റെ പ്രതീക്ഷയറ്റു. 6 ഫോറുകൾ അടങ്ങുന്നതാണ് കോലിയുടെ ഇന്നിങ്സ്. ഗ്ലെൻ മാക്സ്‌വെൽ (5), ലോംറോർ, കാർത്തിക് എന്നിവരെ ചക്രവർത്തിയാണ് പുറത്താക്കിയത്.

SCORE BOARD

ടോസ്: ബാംഗ്ലൂർ 

പ്ലെയർ ഓഫ് ദ് മാച്ച്: വരുൺ ചക്രവർത്തി 

കൊൽക്കത്ത: 5–200 (20) 

ജയ്സൻ റോയ് 56 (29)

നിതീഷ് റാണ 48 (21)

ഹസരംഗ 2–24 (4)

വൈശാഖ് 2–41 (4) 

ബാംഗ്ലൂർ: 8–179 (20)

വിരാട് കോലി 54 (37)

ലോംറോർ 34 (18)

ചക്രവർത്തി 3–27 (4)

റസ്സൽ 2–29 (4)

English Summary : Kolkata Knight Riders won against Royal Challengers Bangalore in IPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com