ADVERTISEMENT

ന്യൂഡൽഹി ∙ ബാംഗ്ലൂരിനെതിരായ ഐപിഎൽ മത്സരത്തിനിടെ കാലിനു പരുക്കേറ്റ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ.എൽ.രാഹുലിന് ഐപിഎലിലെ അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായേക്കും. പരുക്കേറ്റ ബോളർ ജയദേവ് ഉനദ്കട്ടും ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്തായി.

രാഹുലിന്റെ പരുക്ക് ഗുരുതരമാണെന്നും മുംബൈയിൽ ബിസിസിഐ മെഡിക്കൽ സംഘം താരത്തെ സ്കാനിങ്ങിനു വിധേയനാക്കുമെന്നുമാണ് റിപ്പോർട്ടുകൾ. അടുത്ത മാസം ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ നടക്കാനിരിക്കെ, പരുക്ക് ഭേദമായാലും രാഹുൽ ഐപിഎലിൽ തുടർന്ന് കളിക്കില്ലെന്നാണ് ബിസിസിഐ നൽകുന്ന സൂചന.

തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഫീൽഡിങ്ങിനിടെ ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയുടെ കവർ ഡ്രൈവ് ബൗണ്ടറി ലൈനിൽ തടുക്കാൻ ശ്രമിക്കുമ്പോഴാണ് രാഹുലിനു പരുക്കേറ്റത്. വലതു തുടയ്ക്കാണു പരുക്ക്.

English Summary: Rahul injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com