ADVERTISEMENT

മുംബൈ∙ 2023 ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ പ്രതീക്ഷയായിരുന്ന ഇംഗ്ലിഷ് പേസർ ജോഫ്ര ആർച്ചർ ടീമിൽനിന്നു പുറത്ത്. പരുക്കു കാരണം വലഞ്ഞ ആർച്ചർ ഈ സീസണിൽ അഞ്ച് മത്സരങ്ങൾ മാത്രമാണു മുംബൈയ്ക്കായി കളിച്ചത്. വീഴ്ത്തിയത് രണ്ടു വിക്കറ്റുകൾ. ഏറെക്കാലം ക്രിക്കറ്റിൽനിന്നു വിട്ടുനിന്ന ആർച്ചർ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയും, ട്വന്റി20 ലീഗായ എസ്എ20 ഉം കളിച്ചാണു മടങ്ങിയെത്തിയത്. മുംബൈ ഇന്ത്യൻസിൽ കളിക്കുമ്പോഴും താരത്തെ പരുക്ക് അലട്ടിയിരുന്നു. തുടർന്ന് താരത്തെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

ആഷസ് പരമ്പരയും ഏകദിന ലോകകപ്പും മുൻകൂട്ടി കണ്ടാണ് ആർച്ചറിനെ ഐപിഎല്ലിൽനിന്നു ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പിൻവലിക്കാൻ തീരുമാനിച്ചത്. താരം ഇനി 2023 ഐപിഎല്ലിൽ കളിക്കില്ലെന്നും ഇംഗ്ലണ്ടിലേക്കു മടങ്ങുമെന്നും മുംബൈ ഇന്ത്യൻസ് അറിയിച്ചു. ഇംഗ്ലണ്ട് ടീമിൽ ആർച്ചറുടെ സഹതാരമായ ക്രിസ് ജോർദാൻ പകരക്കാരനായി മുംബൈ ഇന്ത്യന്‍സിൽ ചേർന്നു.

റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ ചൊവ്വാഴ്ചത്തെ മത്സരത്തില്‍ ജോർദാൻ കളിക്കുമോയെന്ന് ഉറപ്പില്ല. പേസർ ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ മുംബൈയുടെ ബോളിങ് നിരയെ ആർച്ചര്‍ നയിക്കുമെന്നായിരുന്നു ടീമിന്റെ പ്ലാൻ. എന്നാൽ പരുക്കും മോശം ഫോമും കാരണം ആർച്ചർ ബുദ്ധിമുട്ടി. ഇനിയുള്ള മത്സരങ്ങളിൽ ജോർദാൻ ഡെത്ത് ഓവറുകളിൽ മുംബൈ ഇന്ത്യൻസിന്റെ പ്രതീക്ഷയാകും.

ട്വന്റി20 ലോകകപ്പിലും വിവിധ ട്വന്റി20 ലീഗുകളിലും കളിച്ച ജോർദാന്‍, ആർച്ചർക്കു പറ്റിയ പകരക്കാരനായാണ് മുംബൈ ആരാധകരും വിലയിരുത്തുന്നത്. പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള മുംബൈയ്ക്ക് 10 പോയിന്റാണുള്ളത്. പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയുള്ള മത്സരങ്ങളിലെല്ലാം മുംബൈയ്ക്കു വിജയിക്കേണ്ടിവരും.

English Summary: Jofra Archer Out, Mumbai Indians Announce Replacement For IPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com