ലണ്ടൻ ∙ കൈമുട്ടിലെ പരുക്ക് വഷളായതിനെത്തുടർന്ന് ഐപിഎലിൽനിന്ന് പുറത്തായ ഇംഗ്ലണ്ട് ഫാസ്റ്റ് ബോളർ ജോഫ്ര ആർച്ചർക്ക് അടുത്ത മാസം ആരംഭിക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയും നഷ്ടമാകും. പരുക്കുമൂലം 17 മാസം പുറത്തിരുന്ന ശേഷം കഴിഞ്ഞ ജനുവരിയിലാണ് ആർച്ചർ രാജ്യാന്തര ക്രിക്കറ്റിലേക്കു തിരിച്ചെത്തിയത്.
എന്നാൽ പരുക്ക് വീണ്ടും വഷളായതോടെ, ഐപിഎലിൽ മുംബൈ ഇന്ത്യൻസ് താരമായ ആർച്ചർക്ക് 5 മത്സരങ്ങൾക്കു ശേഷം തിങ്കളാഴ്ച കളി നിർത്തേണ്ടി വന്നു. പിന്നാലെയാണ് താരത്തിന് ആഷസ് പരമ്പരയും നഷ്ടമാകുമെന്ന് ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചത്.
English Summary: Jofra Archer will miss Ashes