പുറത്ത് വൻ രാഷ്ട്രീയ ചർച്ചകൾ; ആർസിബിയുടെ മത്സരം ടിവിയിൽ കണ്ട് ആഘോഷിച്ച് സിദ്ധരാമയ്യ

rcb-match-siddaramiah
ആർസിബിയുടെ മത്സരം ടിവിയിൽ കാണുന്ന സിദ്ധരാമയ്യ Image.Twitter
SHARE

ബെംഗളൂരു∙ പുതിയ മുഖ്യമന്ത്രിയെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് കർണാടക. സത്യപ്രതിഞ്ജയും മന്ത്രിസഭാ രൂപീകരണവുമൊക്കെ സംബന്ധിച്ച് കോൺഗ്രസിൽ ചർച്ചകൾ കൊടുമ്പിരി കൊള്ളുകയാണ്. എന്നാൽ കടുത്ത രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കിടയിലും ഐപിഎൽ മത്സരം കാണുന്ന് സിദ്ധരാമയ്യയുടെ ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. 

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള നിർണായക മത്സരത്തിന്റെ അവസാന ഓവറുകളാണ് സിദ്ധരാമയ്യ കണ്ടത്. സിദ്ധരാമയ്യ ഈ മത്സരം കാണുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. ആർസിബിക്ക് ഇന്നലത്തെ മത്സരം വളരെ നിർണായകമായിരുന്നു. കോലിയുടെ സെഞ്ചറിയുടെയും ഫാഫ് ഡുപ്ലെസിയുടെ അർധസെ‍ഞ്ചറിയുടെയും മികവിൽ ബാംഗ്ലൂർ മത്സരം വിജയിച്ച് പ്ലേ ഓഫ് സാധ്യത നിലനിർത്തുകയും ചെയ്തു. മത്സരം കാണുക മാത്രമല്ല ബാംഗ്ലൂരിന്റെ വിജയം സിദ്ധരാമയ്യ ആഘോഷമാക്കുകയും ചെയ്തു. 

പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി നിർത്താൻ ജയം അനിവാര്യമായ മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ എട്ടു വിക്കറ്റിനാണ് വിജയിച്ചത്. ആദ്യ പന്തിൽ ബൗണ്ടറി നേടി തുടങ്ങിയ കോലി 4 സിക്സിന്റെയും 12 ഫോറുകളുടെയും അകമ്പടിയോടെയാണ് ഐപിഎലിലെ തന്റെ ആറാം സെഞ്ചറി ആഘോഷിച്ചത്. ഒന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയുമൊത്ത് (47 പന്തിൽ 71) 172 റൺസ് കൂട്ടുകെട്ടുണ്ടാക്കി ബാംഗ്ലൂരിന്റെ ജയം ഉറപ്പിച്ച ശേഷമാണ് കോലി മടങ്ങിയത്.

English Summary: Karnataka CM-designate Siddaramaiah makes time to watch RCB-SRH game amid govt formation drama

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA