‘പൃഥ്വി ഷാ ഒരു താരമെന്നു സ്വയം കരുതുന്നു, ആർക്കും തൊടാനാകില്ലെന്നാണു വിചാരം’

പൃഥ്വി ഷാ
പൃഥ്വി ഷാ
SHARE

മുംബൈ∙ യുവ ഇന്ത്യൻ ബാറ്റര്‍ പൃഥ്വി ഷായ്ക്കെതിരെ രൂക്ഷവിമർശനമുയർത്തി മുൻ ഇന്ത്യന്‍ താരം കഴ്സൻ ഗാവ്റി. അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ ഒരുമിച്ചു കളിച്ച പൃഥ്വി ഷായും ഗില്ലും ഇപ്പോൾ എവിടെ നില്‍ക്കുന്നുവെന്നു പരിശോധിക്കേണ്ടതാണെന്ന് ഗാവ്‍റി പ്രതികരിച്ചു. ഒരു താരമാണെന്നു പൃഥ്വി ഷാ സ്വയം കരുതുന്നതായും ഗാ‍വ്‍റി തുറന്നടിച്ചു. ‘‘ഒരു സൂപ്പർ താരമാണെന്നും ആർക്കും തന്നെ തൊടാനാകില്ലെന്നുമാണ് പൃഥ്വി ഷാ കരുതുന്നത്. പൃഥ്വി ഷാ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ക്രിക്കറ്റില്‍ ഏതു മത്സരമായാലും ഒറ്റപ്പന്തിലാണ് ഒരു ബാറ്ററുടെ ഭാഗം നിർണയിക്കപ്പെടുന്നത്.’’– ഗാവ്റി വ്യക്തമാക്കി.

‘‘എത്ര പ്രതിഭയുണ്ടെങ്കിലും അച്ചടക്കവും മികച്ച പെരുമാറ്റവും കഠിനാധ്വാനവും ഉണ്ടെങ്കിലേ നിലനിൽപ്പുള്ളൂ. ക്രീസില്‍ ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്കു സ്കോർ ചെയ്യാൻ സാധിക്കൂ. പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹരിക്കാൻ ശ്രമിച്ചാൽ പൃഥ്വി ഷായ്ക്ക് ഇനിയും തിരിച്ചുവരവ് സാധ്യമാണ്. ഗില്ലിനും പൃഥ്വി ഷായ്ക്കും ഒരേ പ്രായമാണ്. രണ്ടുപേരും രണ്ട് വിഭാഗങ്ങളിലാണ് ഇപ്പോൾ ഉള്ളത്. ഗിൽ കഠിനാധ്വാനത്തിലൂടെ പ്രശ്നങ്ങൾ പരിഹരിച്ചപ്പോൾ, പൃഥ്വി ഷായ്ക്ക് അതിനു സാധിച്ചില്ല. പക്ഷേ ഇനിയും സമയമുണ്ട്. ’’

പൃഥ്വി ഷാ ഒരു പ്രതിഭയാണ്. തിരിച്ചുവരണമെങ്കിൽ കഠിനാധ്വാനം തന്നെ വേണ്ടിവരുമെന്നും കഴ്സൻ ഗാവ്റി പ്രതികരിച്ചു. ഐപിഎൽ 2023 സീസണിൽ എട്ട് കളികളിൽനിന്ന് 106 റൺസ് മാത്രമാണു പൃഥ്വി ഷായ്ക്കു നേടാൻ സാധിച്ചത്. ആദ്യ മത്സരങ്ങളിൽ തിളങ്ങാതിരുന്നതോടെ പൃഥ്വി ഷായെ ഡൽഹി ക്യാപിറ്റൽസ് പ്ലേയിങ് ഇലവനിൽനിന്നു മാറ്റിയിരുന്നു.

English Summary: Prithvi Shaw thinks he is a star and nobody can touch him: Karsan Ghavri

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS