ശ്രീശാന്തിന്റെ ഐപിഎൽ ടീമിലും ധോണി തന്നെ നായകൻ; സഞ്ജു ഔട്ട്, ഒരേയൊരു വിദേശതാരം

dhoni-sreesanth-sanju
മഹേന്ദ്ര സിങ് ധോണി, എസ്.ശ്രീശാന്ത്, സഞ്ജു സാംസൺ
SHARE

കൊച്ചി∙ രണ്ടു മാസം നീണ്ട ഐപിഎൽ മേളം അവസാനിച്ചെങ്കിൽ ‘ഐപിഎൽ 11’നെ പ്രവചിക്കുന്നത് വീണ്ടു തുടരുകയാണ്. ഏറ്റവും അവസാനമായി തന്റെ ടീം 11വുമായി എത്തിയിരിക്കുകയാണ് മലയാളി താരം എസ്.ശ്രീശാന്ത്. ഐപിഎലിൽ ശ്രീശാന്ത് തിരഞ്ഞെടുത്ത മികച്ച ടീമിന്റെ ക്യാപ്റ്റൻ ഇത്തവണ കിരീടം നേടിയ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകൻ മഹേന്ദ്ര സിങ് ധോണി തന്നെയാണ്. ഒരു വിദേശ താരം മാത്രമാണ് ശ്രീശാന്തിന്റെ ടീമിൽ ഇടം പിടിച്ചത്. ഒരു ടെലിവിഷൻ ചാറ്റ്ഷോയിലാണ് ശ്രീശാന്ത് തന്റെ ഇഷ്ട ടീമിനെ പ്രഖ്യാപിച്ചത്. 

ഇത്തവണത്തെ ഐപിഎലിൽ കൂടുതൽ റൺസ് നേടിയ ശുഭ്മാൻ ഗില്ലും രാജസ്ഥാൻ റോയൽസിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച യശസ്വി ജയ്‍സ്വാളുമാണ് ശ്രീശാന്തിന്റെ ടീമിലെയും ഓപ്പണർമാർ. നിർണായകമായ മൂന്നാം നമ്പറിൽ തിരഞ്ഞെടുത്തിരിക്കുന്നത് വിരാട് കോലിയേയാണ്. നാലാം സ്ഥാനത്തേക്ക് പരഗണിച്ചതാകട്ടെ ചെന്നയ്ക്കായി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ച അജങ്ക്യ രഹാനെയും. 

മുംബൈ ഇന്ത്യൻസിന്റെ സൂര്യകുമാർ യാദവിനെ അഞ്ചാം സ്ഥാനക്കാരനാക്കിയപ്പോൾ ഫിനിഷർ റോളിൽ ആറാം സ്ഥാനത്ത് ശിവം ദുബെയോ റിങ്കു സിങ്ങോ വേണമെന്നും ശ്രീശാന്ത് പറഞ്ഞു.  ശ്രീശാന്തിന്റെ ടീമിലെ വിക്കറ്റ് കീപ്പറും ധോണി തന്നെ. 

രണ്ടു പേസർമാരും രണ്ട് സ്പിന്നർമാരും ശ്രീശാന്ത് തിരഞ്ഞെടുത്ത ബോളർമാരിൽ ഉൾപ്പെടുന്നു. വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്തെത്തിയ മൊഹമ്മദ് ഷമി, ഗുജറാത്തിന്റെ നിർണായക താരം റാഷിദ് ഖാൻ, രാജസ്ഥാൻ റോയൽസിന്റെ യുസ്‍വേന്ദ്ര ചഹൽ, ആർസിബി താരം മുഹമ്മദ് സിറാജ് എന്നിവരാണത്. റാഷിദ് ഖാൻ മാത്രമാണ് ശ്രീശാന്തിന്റെ ടീമിൽ ഇടം നേടിയ ഏക വിദേശ താരം. 

ഇന്ത്യൻ താരങ്ങളാണ് മികച്ച പ്രകടനം കാഴ്ചവച്ചതെന്നാണ് ശ്രീശാന്തിന്റെ പക്ഷം. വിദേശ താരങ്ങളുമായുള്ള ഇടപെടലുകളിലൂടെ ഇവർക്ക് കൂടുതൽ ഉയരാനാകുമെന്നും അദ്ദേഹം പറയുന്നു. മലയാളി താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായി സഞ്ജു സാംസണും ശ്രീശാന്തിന്റെ ടീമിലില്ല. 

ശ്രീശാന്ത തിരഞ്ഞെടുത്ത ഐപിഎൽ പ്ലയിങ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോലി, അജങ്ക്യ രഹാനെ, സൂര്യകുമാർ യാദവ്, ശിവം ദുബെ/റിങ്കു സിങ്, എം.എസ്. ധോണി (ക്യാപ്റ്റന്‍), മുഹമ്മദ് ഷമി, റാഷിദ് ഖാൻ, യുസ്‌വേന്ദ്ര ചാഹൽ, മുഹമ്മദ് സിറാജ്.       

English Summary: Dhoni to lead Sreesanth’s Best XI of IPL 2023, selects only 1 overseas player

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS