‘സാഹചര്യം അനുസരിച്ച് പെരുമാറണം’; ടെസ്റ്റ് ഫൈനലിൻ ഇഷാനോ ഭരതോ എന്ന ചോദ്യത്തിന് രവി ശാസ്ത്രി

ravi-shastri
രവി ശാസ്ത്രി (ഫയൽ ചിത്രം)
SHARE

മുംബൈ∙ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. ഓവൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ജൂൺ 7ന് മത്സരം ആരംഭിക്കാനിരിക്കെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള തയാറെടുപ്പിലാണ് രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം. 2013ന് ശേഷം വിജയത്തിന് തൊട്ടരികിൽ എത്തിയെങ്കിലും ഐസിസി കപ്പ് ഉയർത്താൻ ഇന്ത്യയ്ക്ക് ആയിട്ടില്ല. പരുക്ക് കാരണം താരങ്ങളായ ജസ്പ്രീത് ബൂമ്ര, ഋഷഭ് പന്ത് എന്നിവരുടെ അഭാവത്തിലാണ് ടീം ഇറങ്ങുന്നത്. ബൂമ്രയുടെ അഭാവത്തിലും ഇന്ത്യയുടെ പേസ് നിര ശക്തമാണ്. എന്നാൽ പന്തിനു പകരം ഇഷാൻ കിഷനെയാണോ കെ.എസ്.ഭരതിനെയാണോ ഉൾപ്പെടുത്തേണ്ടതെന്ന ചിന്തയിലാണ് ടീം. അതിനിടെയാണ് ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം രവി ശാസ്ത്രി തന്റെ 12 അംഗ ടീമിനെ പ്രഖ്യാപിക്കുന്നത്. പന്തിനു പകരം ആരെയാണ് ഉൾപ്പെടുത്തേണ്ടത് എന്നതിന് മറുപടിയും അദ്ദേഹം നൽകുന്നു. 

‘കഴിഞ്ഞ വർഷത്തെ ടെസ്റ്റ് ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചിരുന്നു. ആ മത്സരത്തിൽനിന്ന് എന്താണ് പഠിച്ചത് എന്നുള്ളത് വളരെ പ്രധാനമാണ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾക്ക് ഉചിതമായ ടീമിനെ വേണം തിരഞ്ഞെടുക്കാൻ. കഴിഞ്ഞ തവണ സൗതാംപ്റ്റണിൽ ഇരുണ്ടുമൂടിയ കാലാവസ്ഥയായിരുന്നു. ഞാൻ എന്റെ ‘ടീം 12’ നെ തിരഞ്ഞെടുത്തിട്ടുണ്ട്. അത് ഇങ്ങനെയാണ്: 1.രോഹിത് ശർമ, 2.ശുഭ്മാൻ ഗിൽ, 3.ചേതേശ്വർ പൂജാര, 4.വിരാട് കോലി, 5. അജങ്ക്യ രഹാനെ...

ആറാം സ്ഥാനത്തേക്ക് ഇഷാൻ കിഷനോ ഭരതോ എന്നതാണ് തീരുമാനിക്കേണ്ടത്. എനിക്ക് പറയാനുള്ള ഇന്ത്യ സാഹചര്യമനുസരിച്ച് തീരുമാനം എടുക്കണമെന്നാണ്. ആരാണ് കളിക്കുന്നത് അത് അനുസരിച്ച്....രണ്ടു സ്പിന്നർമാരെയാണ് കളിപ്പിക്കുന്നതെങ്കിൽ ഭരതിനെ ഉൾപ്പെടുത്താം. നാലു പേസർമാരും ഒരു സ്പിന്നറുമാണെങ്കിൽ തീരുമാനം മാറാം. ആറാമത് ജഡേജ, ഏഴാമത് മൊഹമ്മദ് ഷമി, എട്ട് മുഹമ്മദ് സിറാജ്, 9– ഷാർദുൽ ഠാക്കൂർ, 11– രവിചന്ദ്ര അശ്വിൻ, 10– ഉമേഷ് യാദവ്’– രവി ശാസ്ത്രി പറഞ്ഞു. 

ജൂൺ 7ന് ഇംഗ്ലണ്ടിലെ ഓവൽ സ്റ്റേഡിയത്തിലാണ് ഇന്ത്യയും ഓസ്ട്രേലിയയും ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ആരംഭിക്കുക. ഇന്ത്യ ഓവലിൽ കളിച്ച 14 മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് ജയിച്ചിട്ടുള്ളത്. 5 എണ്ണം തോറ്റപ്പോൾ 7 എണ്ണം സമനിലയായി. എന്നാൽ 2021ൽ ഓവലിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് വിജയിക്കാനായത് ഇന്ത്യയ്ക്ക് ആത്മധൈര്യം നൽകും. ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനുള്ള ഇന്ത്യൻ ടീമിലെ എല്ലാ അംഗങ്ങളും ഇംഗ്ലണ്ടിലെത്തിയിട്ടുണ്ട്. 

English Summary: "India Might Just Go With...": Ravi Shastri's Insight On Wicketkeeper Conundrum In WTC Final

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS