‘സഞ്ജു സാംസൺ സൂപ്പർ കൂൾ, മികവുള്ളവരെ മുന്നിലെത്തിക്കാൻ പിന്തുണയ്ക്കും’

sanju-boult
സഞ്ജു സാംസണും ട്രെന്റ് ബോൾട്ടും (ഫയൽ ചിത്രം)
SHARE

മുംബൈ∙ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ പുകഴ്ത്തി രാജസ്ഥാൻ നെറ്റ് ബോളറായിരുന്ന മുഹമ്മദ് ഷരീം. ഐപിഎൽ 2023 സീസണിൽ രാജസ്ഥാൻ റോയൽസ് ക്യാംപിലെ നെറ്റ് ബോളറായിരുന്നു മുഹമ്മദ് ഷരീം. ‘‘സഞ്ജു സാംസൺ സൂപ്പർ കൂളായൊരു മനുഷ്യനാണ്. രാജസ്ഥാൻ റോയൽസിനെ നയിക്കുമ്പോഴും സഞ്ജു ഏതെങ്കിലും തരത്തില്‍ സമ്മർദത്തിലായതായി തോന്നിയിട്ടില്ല.’’– മുഹമ്മദ് ഷരീം ഒരു സ്പോർട്സ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

‘‘ബോളർമാരെ വളരെ നന്നായി ഉപയോഗിക്കാൻ അറിയുന്ന ക്യാപ്റ്റനാണ് സഞ്ജു. പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിലും അദ്ദേഹം മിടുക്കനാണ്. ആര്‍ക്കെങ്കിലും മികവുണ്ടെന്നു സഞ്ജുവിനു തോന്നിയാൽ അവരെ മുന്നോട്ടു കൊണ്ടുവരാനുള്ള എല്ലാ പിന്തുണയും ലഭിക്കും. രാജസ്ഥാൻ റോയൽസിലെ വലിയ താരങ്ങൾക്കൊപ്പമുള്ള പരിശീലനം മികച്ച അനുഭവമാണു നൽകിയത്.’’– മുഹമ്മദ് ഷരീം വ്യക്തമാക്കി.

‘‘പരിശീലകൻ ലസിത് മലിംഗ ഒരു യോർക്കർ രാജാവാണ്. യോർക്കറുകൾ എറിയുന്നതിനെക്കുറിച്ച് അദ്ദേഹത്തിൽനിന്നാണു മനസ്സിലാക്കിയത്. ട്രെന്റ് ബോള്‍ട്ടുമായുള്ള ചർച്ചകൾ ഡെത്ത് ഓവറുകളെക്കുറിച്ചും, സ്വിങ് ബോളിങ്ങിനെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ സഹായിച്ചു.’’–മുഹമ്മദ് ഷരീം പ്രതികരിച്ചു.

English Summary: RR Net bowler Mohammed Sharim Lavishes Praise on RR skipper

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS