ADVERTISEMENT

മുംബൈ∙ ഒഡിഷയിലെ ബാലാസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുട്ടികൾക്കു വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരേന്ദർ സേവാഗ്. രക്ഷിതാക്കളെ നഷ്ടമായ കുട്ടികൾക്കു സൗജന്യ വിദ്യാഭ്യാസം നൽകാൻ തയാറാണെന്നു സേവാഗ് അറിയിച്ചു. കുഞ്ഞുങ്ങൾക്കു തന്റെ സ്കൂളിൽ താമസ സൗകര്യം ഉൾപ്പെടെ നൽകുമെന്നും സേവാഗ് ട്വിറ്ററിൽ കുറിച്ചു. അപകട സ്ഥലത്തുനിന്നുള്ള ചിത്രമുൾപ്പെടെ പങ്കുവച്ചാണ് സേവാഗിന്റെ ട്വീറ്റ്.

‘‘ഈ ചിത്രം നമ്മെ ഏറെ നാൾ വേട്ടയാടും. ദുരന്തത്തിൽ മരിച്ചവരുടെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുകയെന്നതാണു വേദനാജനകമായ ഈ സമയത്ത് എനിക്കു ചെയ്യാൻ സാധിക്കുന്ന കാര്യം. ആ കുഞ്ഞുങ്ങൾക്ക് സേവാഗ് ഇന്റർനാഷനൽ സ്കൂളിൽ സൗജന്യ വിദ്യാഭ്യാസം നൽ‌കും. ദുരന്ത സമയത്തു രക്ഷാപ്രവർത്തനത്തിന് എത്തിയ ധീരർക്ക് സല്യൂട്ട് നൽകുന്നു.’’– സേവാഗ് ട്വിറ്ററില്‍ കുറിച്ചു.

ജൂൺ രണ്ട് വെള്ളിയാഴ്ചയുണ്ടായ ദുരന്തത്തിൽ 250 ൽ അധികം പേരാണു മരിച്ചത്. തൊള്ളായിരത്തോളം പേർക്കു പരുക്കേറ്റു. സിഗ്നലിങ്ങിൽ പ്രശ്നമുണ്ടായതാണ് അപകടകാരണമെന്നാണു പ്രാഥമിക വിലയിരുത്തലെന്നാണ് റെയിൽവേ ബോർഡിന്റെ നിഗമനം. സുരക്ഷാ കമ്മിഷണറുടെ വിശദമായ റിപ്പോർട്ടിനുശേഷമാകും അന്തിമ നിഗമനത്തിലെത്തുക.

English Summary: Virender Sehwag lends helping hand to children of those who died in Odisha train Tragedy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com