ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി തകർപ്പൻ പ്രകടനം നടത്തിയതിനു ശേഷം മാലദ്വീപിൽ അവധിക്കാലം ആഘോഷിച്ച് റിങ്കുസിങ്. മാലദ്വീപിൽ കടൽ തീരത്ത് നിൽക്കുന്ന ചിത്രങ്ങൾ റിങ്കുസിങ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ആരാധകർക്കായി കൊൽക്കത്ത താരം പങ്കുവച്ച ചിത്രത്തിനു താഴെ പ്രതികരണവുമായെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മന്‍ ഗില്ലിന്റെ സഹോദരി ഷഹ്നീൽ ഗിൽ.

‘‘ഓ ഹീറോ’’എന്നാണ് ഷഹ്നീൽ റിങ്കുവിന്റെ ചിത്രത്തിൽ കുറിച്ചത്. റിങ്കു സിങ്ങിന്റെയും കൊൽക്കത്ത ക്യാപ്റ്റൻ നിതീഷ് റാണയുടേയും അടുത്ത സുഹൃത്താണ് ഷഹ്നീൽ. ഐപിഎല്ലിൽ ഗിൽ കളിക്കുന്ന ഗുജറാത്ത് ടൈറ്റൻസിന്റെ മത്സരങ്ങള്‍ കാണാൻ ഷഹ്നീൽ പതിവായി ഗാലറിയിലെത്താറുണ്ട്. നേരത്തേ ഗുജറാത്തിനോട് തോറ്റ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഐപിഎല്ലിൽനിന്നു പുറത്തായപ്പോൾ ഷഹ്നീലിനെതിരെ ആർസിബി ആരാധകരുടെ സൈബർ ആക്രമണമുണ്ടായിരുന്നു.

rinku-shahneel-1248

ഐപിഎല്ലിനു ശേഷം ട്വന്റി20 ദേശീയ ടീമിലേക്കുള്ള വിളിയെത്തുമെന്ന പ്രതീക്ഷയിലാണ് റിങ്കു സിങ്. 2023 സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ അവിശ്വസനീയമായ രീതിയിൽ കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചതോടെയാണ് റിങ്കു ആരാധകർക്കു പ്രിയങ്കരനായത്. ഗുജറാത്തിനെതിരെ അവസാന അഞ്ച് അഞ്ച് പന്തിൽ 28 റൺസ് വേണമെന്നിരിക്കെ അഞ്ച് സിക്സുകൾ പറത്തിയായിരുന്നു റിങ്കുവിന്റെ രക്ഷാപ്രവർത്തനം. കഴിഞ്ഞ സീസണിലെ റൺ വേട്ടക്കാരിൽ ഒൻപതാം സ്ഥാനത്താണ് റിങ്കു സിങ്.

English Summary: Shubman Gill's sister Shahneel reacts to Rinku Singh's picture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com