ഹംബൻതോട്ട ∙ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക. മൂന്നാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് 9 വിക്കറ്റ് വിജയം. സ്കോർ: അഫ്ഗാനിസ്ഥാൻ 22.2 ഓവറിൽ 116ന് ഓൾ ഔട്ട്. ശ്രീലങ്ക 16 ഓവറിൽ 1ന് 120.
ശ്രീലങ്ക 2–1ന് പരമ്പരയും നേടി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 116 റൺസിന് ഓൾ ഔട്ട് ആയി. ശ്രീലങ്ക 16 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 63 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ലങ്കൻ പേസർ ദുഷ്മന്ത ചമീരയാണ് കളിയിലെയും പരമ്പരയിലെയും താരം. ആദ്യ മത്സരം തോറ്റ ശ്രീലങ്ക, അടുത്ത 2 മത്സരങ്ങളും ജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്.
English Summary: Sri Lanka won the series