സമനില, അല്ലെങ്കിൽ തോൽവി എന്ന രണ്ട് ഓപ്ഷൻ മാത്രം ഇന്ത്യയ്ക്കു മുൻപിൽ വച്ചാണ് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന്റെ രണ്ടാം ദിവസം അവസാനിച്ചതെന്ന് പറയേണ്ടിവരും. ഈ പിച്ചിൽ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയൻ ബാറ്റർമാർ കാണിച്ചുതന്നതാണ്.
പക്ഷേ, ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ ഇന്ത്യൻ താരങ്ങൾ അതു മറന്നു. ബോളിന്റെ ലൈൻ മനസ്സിലാക്കുന്നതിലെ പിഴവാണ് ആദ്യ 3 വിക്കറ്റുകളും നഷ്ടപ്പെടാൻ കാരണം. ഓസ്ട്രേലിയൻ ബോളർമാർ നന്നായിത്തന്നെ പന്തെറിഞ്ഞു. ഒന്നാം ദിവസം നന്നായി പന്തെറിഞ്ഞിട്ടും വിക്കറ്റ് കിട്ടാത്തതിന്റെ ക്ഷീണം രണ്ടാം ദിവസത്തെ ആദ്യ രണ്ട് സെഷനുകളിലായി ഇന്ത്യൻ ബോളർമാർ തീർത്തതാണ്.
അതുകൊണ്ടുതന്നെ മൊത്തത്തിൽ ബോളർമാരുടെ ദിവസമായിരുന്നു ഇന്നലെ. അജിൻക്യ രഹാനെ ക്രീസിലുള്ളത് ഇന്ത്യയ്ക്കു പ്രതീക്ഷ നൽകുന്നു.
English Summary : India vs Australia, World Test Championship Final Day 2