ADVERTISEMENT

മുംബൈ∙ വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള 15 അംഗ സാധ്യതാ ടീമിനെ പ്രവചിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ ടീമിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇടമില്ല. ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീമിൽ കൂടുതലും യുവ താരങ്ങൾക്കാണു സ്ഥാനം. ഓപ്പണര്‍മാരായി ശുഭ്മൻ ഗില്‍, യശസ്വി ജയ്‍സ്വാള്‍, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തി.

മുംബൈ ഇന്ത്യൻസ് താരം ഇഷാൻ കിഷനാണ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ. കീപ്പറായ ജിതേഷ് ശർമയും ടീമിലുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വെടിക്കെട്ട് ബാറ്റർ റിങ്കു സിങ്ങും ടീമിൽ വരുമെന്ന് ഹർഭജൻ പ്രവചിച്ചു. 2023 ഐപിഎല്ലിലെ റൺവേട്ടക്കാരിൽ ആദ്യ 20 പേരിൽ ഇടം പിടിക്കാൻ പോലും സഞ്ജുവിന് സാധിച്ചിരുന്നില്ല. 14 മത്സരങ്ങൾ കളിച്ച മലയാളി താരം 362 റൺസാണു നേടിയത്. ഉയർന്ന സ്കോർ 66 റൺസ്. 2023 സീസണിൽ മൂന്നു വട്ടം അർധ സെഞ്ചറി തികച്ചു.

സഞ്ജു നയിച്ച രാജസ്ഥാൻ റോയൽസ് ഐപിഎൽ പ്ലേ ഓഫിലെത്താതെ പുറത്തായിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര ഓഗസ്റ്റ് നാലിനാണ് ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റുകൾക്കും, മൂന്ന് ഏകദിന പോരാട്ടങ്ങൾക്കും ശേഷമാണ് ഇന്ത്യ ട്വന്റി20 പരമ്പരയ്ക്ക് ഇറങ്ങുക.

ഹർഭജൻ സിങ് പ്രവചിച്ച ട്വന്റി20 ടീം: ശുഭ്‌മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്‌ക്‌വാദ്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), അക്ഷർ പട്ടേല്‍, ജിതേഷ് ശര്‍മ, രവി ബിഷ്‌ണോയ്, യുസ്‌വേന്ദ്ര ചെഹല്‍, അര്‍ഷ്‌ദീപ് സിങ്, ആകാശ് മഡ്‍വാൾ, ഹര്‍ഷിത് റാണ

English Summary: Harbhajan Singh picks his Indian T20I team for the West Indies series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com