ADVERTISEMENT

മുംബൈ∙ വെസ്റ്റിൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കാനൊരുങ്ങി ബിസിസിഐ. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണ് ഇന്ത്യ വിന്‍ഡീസ് പര്യടനത്തിൽ കളിക്കുക. ജൂലൈ 12 ന് ഡൊമിനിക്കയിൽ നടക്കുന്ന ആദ്യ ടെസ്റ്റോടെ പരമ്പരയ്ക്കു തുടക്കമാകും. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി തകർപ്പൻ പ്രകടനം നടത്തിയ യശസ്വി ജയ്സ്വാളിന് ടെസ്റ്റ് ടീമിലേക്കു വിളിയെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഏകദിന, ട്വന്റി20 ടീമുകളിൽ ഇടമുണ്ടാകുമെന്നും ഒരു സ്പോർട്സ് മാധ്യമം റിപ്പോർട്ട് ചെയ്തു.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ സ്റ്റാൻഡ് ബൈ താരമായി ഇന്ത്യൻ ക്യാംപിൽ യശസ്വി ജയ്സ്വാളുമുണ്ടായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും കഴിവു തെളിയിച്ച യശസ്വി ജയ്സ്വാൾ ചേതേശ്വർ പൂജാരയ്ക്കു പകരം മൂന്നാം നമ്പർ ബാറ്ററായിട്ടായിരിക്കും പ്ലേയിങ് ഇലവനിൽ കളിക്കുക. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം പൂജാര ടെസ്റ്റ് ടീമിൽനിന്നു പുറത്താകാനാണു സാധ്യത. രോഹിത് ശർമ തന്നെ വെസ്റ്റിന്‍‍ഡീസിനെതിരെയും ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കും. ശുഭ്മൻ ഗിൽ, വിരാട് കോലി, അജിൻക്യ രഹാനെ എന്നിവർ ടെസ്റ്റ് ടീമിൽ തുടരും. പേസർ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചേക്കും.

വൈറ്റ് ബോളിൽ തിളങ്ങിയ പേസർമാരായ അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്ക് എന്നിവരും ടെസ്റ്റ് ടീമിന്റെ ഭാഗമാകും. വിക്കറ്റ് കീപ്പറായി കെ.എസ്. ഭരത് തന്നെ തുടരാനാണു സാധ്യത. ഈ വർഷം നടന്ന ശ്രീലങ്ക, ന്യൂസീലൻഡ്, ഓസ്ട്രേലിയ ടീമുകള്‍ക്കെതിരായ പരമ്പരകളിൽ സഞ്ജു സാംസണ് അവസരം ലഭിച്ചിരുന്നില്ല. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താനായില്ലെങ്കിലും സഞ്ജുവിനെ വീണ്ടും ഏകദിന, ട്വന്റി20 ടീമുകളിലേക്കു പരിഗണിക്കും.

English Summary: Yashasvi Jaiswal to replace Cheteshwar Pujara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com