ADVERTISEMENT

ഹൈദരാബാദ്∙ ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിച്ച ശേഷം കരിയറിലെ രണ്ടാം ഇന്നിങ്സിനു തയാറെടുത്ത് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായുഡു. ഇനി ഒരുകൈ രാഷ്ട്രീയത്തിൽ നോക്കാനാണ് റായുഡുവിന്റെ പദ്ധതി. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ റായുഡു സ്ഥാനാർഥിയാകുമെന്നാണ് സൂചന.

അടുത്തിടെ, വൈഎസ്ആർകോൺഗ്രസ് അധ്യക്ഷൻ കൂടിയായ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുമായി റായുഡു രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. “മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയാണ് യുവാക്കൾക്ക് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് വലിയ പ്രചോദനം. ഒരു മേഖലയിൽ കേന്ദ്രീകരിക്കുന്നതിന് പകരം എല്ലാ മേഖലകളിലും അദ്ദേഹം വികസനത്തിന് നേതൃത്വം നൽകുന്നു.’’– മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയെ പ്രശംസിച്ചുകൊണ്ട് റായുഡു പറഞ്ഞു,

നിയമസഭാ തിരഞ്ഞെടുപ്പിലാണോ ലോക്സഭാ തിരഞ്ഞെടുപ്പിലാണോ റായുഡു മത്സരിക്കുക എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിലാണെങ്കിൽ പൊന്നൂർ അല്ലെങ്കിൽ ഗുണ്ടൂർ വെസ്റ്റ് മണ്ഡലത്തിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലാണെങ്കിലും മചിലിപട്ടണം മണ്ഡലത്തിലുമായിരിക്കും റായുഡു വൈഎസ്ആർ കോൺഗ്രസ് സ്ഥാനാർഥിയാകുക.

ഐപിഎലില്‍നിന്നു വിരമിച്ചെങ്കിലും അമേരിക്കയില്‍ നടക്കുന്ന മേജര്‍ ലീഗ് ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ഉടമസ്ഥതയിലുള്ള ടെസ്കാസ് സൂപ്പര്‍ കിങ്സിനുവേണ്ടി മത്സരിക്കാന്‍ ഒരുങ്ങുകയാണ് റായുഡു. ഫാഫ് ഡുപ്ലെസി, ഡെവോൺ കോണ്‍വെ, മിച്ചല്‍ സാന്‍റ്നര്‍, ഡേവിഡ് മില്ലര്‍ തുടങ്ങിയവരെല്ലാം ടെക്സാസ് സൂപ്പര്‍ കിങ്സിലുണ്ട്. 18 ദിവസം നീണ്ടു നില്‍ക്കുന്ന ടി20 ടൂര്‍ണമെന്‍റ് ജൂലൈ 13നാണ് ആരംഭിക്കുന്നത്.

English Summary: Ambati Rayudu to Join Politics, May Contest Lok Sabha Polls: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com