ADVERTISEMENT

മുംബൈ∙ ഇന്ത്യന്‍ ഏകദിന ടീമില്‍ സഞ്ജു സാംസണിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കണമെന്ന് മുന്‍ ഇന്ത്യൻ പേസര്‍ ഇര്‍ഫാന്‍ പഠാന്‍. ഈ വര്‍ഷം ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പ് മുന്നിൽ കണ്ട് സഞ്ജുവിനു കൂടുതല്‍ മത്സര സമയം നല്‍കണം എന്നാണ് പഠാന്‍ നിര്‍ദേശിക്കുന്നത്.

‘‘മധ്യനിരയില്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ സമര്‍ഥനാണ് സഞ്ജു. സ്പിന്നിനെതിരെ കളിക്കാന്‍ പ്രാപ്തനും.  സഞ്ജുവിന്റെ സാന്നിധ്യം ഇന്ത്യന്‍ ടീമില്‍ നിര്‍ണായകമാവും’’– ഇര്‍ഫാന്‍ പഠാന്‍ പ്രതികരിച്ചു. വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീമിലേക്കാണ് സഞ്ജു സാംസണ്‍ തിരിച്ചെത്തിയത്. ഋഷഭ് പന്തിന്റേയും കെ.എല്‍.രാഹുലിന്റേയും അഭാവത്തിലാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് വീണ്ടും വിളിയെത്തിയത്.

ഒക്ടോബറില്‍ നടക്കുന്ന ഏകദിന ലോകകപ്പ് ടീമില്‍ ഇടംനേടാന്‍ വിന്‍ഡീസ് പരമ്പരയിലുള്‍പ്പെടെയുള്ള പ്രകടനം സഞ്ജുവിന് നിര്‍ണായകമാണ്. 11 ഏകദിനമാണ് സഞ്ജു ഇതുവരെ കളിച്ചത്. ബാറ്റിങ് ശരാശരി 66. വിന്‍ഡീസ് പര്യടനത്തില്‍ പ്ലേയിങ് ഇലവനിലെ സ്ഥാനത്തിനായി ഇഷാന്‍ കിഷന് ഒപ്പമാണ് സഞ്ജുവിന് മത്സരിക്കേണ്ടി വരിക. വെസ്റ്റിന്‍ഡീസിനെതിരെ ഒന്നാം വിക്കറ്റ് കീപ്പറായി തന്നെ സഞ്ജു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

English Summary: Irfan Pathan support Sanju Samson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com