ADVERTISEMENT

ജയ്പൂർ‌∙ ഇംഗ്ലണ്ട് ബാറ്റർ ജോസ് ബട്‍ലറെ ദീർഘകാലത്തേക്കു ടീമിൽ നിലനി‌ർത്താനൊരുങ്ങി സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. നാലു വർഷം ടീമിൽ തുടരുന്നതിനായി ബട്‍ലർക്ക് വമ്പൻ ഓഫർ നൽകാനാണ് റോയൽസ് ഒരുങ്ങുന്നത്. രാജസ്ഥാന്റെ സൂപ്പർ താരങ്ങളിലൊരാളായ ബട്‍ലർ, ദക്ഷിണാഫ്രിക്ക ട്വന്റി20 ലീഗിൽ പാൾ റോയൽസിന്റെയും താരമാണ്. എന്നാൽ റോയൽസിന്റെ ഓഫർ ബട്‍ലര്‍ സ്വീകരിക്കുമോയെന്നു വ്യക്തമല്ല.

പത്ത് കോടി രൂപ നൽകിയാണ് 2022 സീസണിൽ ബട്‍ലറെ രാജസ്ഥാന്‍ റോയൽസ് നിലനിർത്തിയത്. 2018 മുതൽ റോയൽസിൽ കളിക്കുന്ന ബട്‍ലര്‍ 71 മത്സരങ്ങളിൽനിന്ന് അഞ്ച് സെഞ്ചറികളും 18 അർധ സെഞ്ചറികളും നേടിയിട്ടുണ്ട്. ഐപിഎല്ലിൽ അടുത്ത മെഗാ താരലേലം നടക്കേണ്ടത് 2025ലാണ്. ലേലത്തിലേക്കു പോകാതെ ബട്‍ലറെ പിടിച്ചുനിർത്താനാണ് റോയല്‍സിന്റെ ശ്രമം. 2019 ലോകകപ്പും 2022 ട്വന്റി20 ലോകകപ്പും നേടിയതോടെ ക്രിക്കറ്റ് ലീഗുകളിൽ ഇംഗ്ലിഷ് താരങ്ങൾക്കു വൻ ‍ഡിമാൻഡാണ്.

യുഎസ് ക്രിക്കറ്റ് ലീഗിൽ കളിക്കുന്നതിനായി ഇംഗ്ലിഷ് താരം ജേസൺ റോയ് അടുത്തിടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു. അടുത്ത വർഷം ടെക്സാസ് സൂപ്പർ കിങ്സിനായി കളിക്കുന്നതിനായി മൊയീന്‍ അലിയും ഇതേ നീക്കം നടത്തുമെന്നാണു വിവരം. ജോഫ്ര ആർച്ചറിനെ സ്വന്തമാക്കാൻ മുംബൈ ഇന്ത്യൻസ് ടീം ചർച്ചകൾ തുടരുകയാണ്. വൻ തുക നൽകി ആർച്ചറെ എംഐ ഫ്രാഞ്ചൈസിയുടെ വിവിധ ടീമുകളിൽ കളിപ്പിക്കാനാണു ശ്രമം നടത്തുന്നത്.

English Summary: Rajasthan Royals plan to lure Jos Buttler with monumental 4-year deal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com