ADVERTISEMENT

ഇസ്‍ലാമബാദ്∙ ഏകദിന ലോകകപ്പിലെ നിലപാടിന്റെ പേരിൽ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷവിമർശനവുമായി മുൻ പാക്കിസ്ഥാൻ താരം വാസിം അക്രം. ലോകകപ്പ് വേദി മാറ്റങ്ങളെക്കുറിച്ചുള്ള പ്രസ്താവനകളിലൂടെ പാക്കിസ്ഥാൻ സ്വയം ഇളിഭ്യരാകുകയാണെന്നും മുൻ ക്യാപ്റ്റൻ തുറന്നടിച്ചു. ഏകദിന ലോകകപ്പ് കളിക്കില്ലെന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭീഷണിയാണ് വാസിം അക്രമിനെ പ്രകോപിപ്പിച്ചത്.

‘‘എന്തെങ്കിലും ഈഗോയുണ്ടെങ്കിൽ അതു സംസാരിച്ചു തീർക്കണം. പുതിയ പദ്ധതികൾ തയാറാക്കുക. നമുക്ക് എന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നാണു വിശ്വസിക്കേണ്ടത്. പദ്ധതിക്ക് അനുസരിച്ച് ഇക്കാര്യങ്ങൾ നടപ്പാക്കാനും ശ്രമിക്കുക. കഴിയില്ലെങ്കില്‍ ഇത്തരം വിലകുറഞ്ഞ ന്യായീകരണങ്ങൾ പറയാതിരിക്കുക. ഇതൊക്കെ ആളുകൾക്കു ചിരിക്കാനുള്ള കാരണം മാത്രമേ ആകുന്നുള്ളൂ. നമ്മുടെ രാജ്യത്തോടുള്ള സ്നേഹം നമ്മൾ കാണിക്കുക. അവർ അവരുടെ രാജ്യത്തെ സ്നേഹിക്കുന്നു. അത്ര മാത്രമാണു കാര്യങ്ങൾ.’’– വാസിം അക്രം പ്രതികരിച്ചു.

മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി പറയുന്നതിനിടെയാണ് പാക്കിസ്ഥാൻ ബോർഡിനെതിരെ വാസിം അക്രം രംഗത്തെത്തിയത്.  ഇന്ത്യയിൽ എവിടെയും കളിക്കുന്നതിന് പാക്കിസ്ഥാൻ താരങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലെന്നും വാസിം അക്രം പ്രതികരിച്ചു. ‘‘ഇന്ത്യ, പാക്കിസ്ഥാൻ സർക്കാരുകൾ പരസ്പരം സംസാരിക്കണം. അതാണു വേണ്ടത്. പാക്കിസ്ഥാന്റെ കളികൾ എവിടെയാണെങ്കിലും അവിടെ താരങ്ങൾ കളിക്കും. അവർ അത് ഗൗനിക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല.’’– വാസിം അക്രം പ്രതികരിച്ചു.

English Summary: Wasim Akram Slams Pakistan Board Over World Cup Stance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com