ADVERTISEMENT

സിഡ്നി ∙ ഓസ്ട്രേലിയൻ ക്രിക്കറ്റിലെ ഇതിഹാസ താരം അലൻ ബോർഡർക്ക് പാർക്കിൻസൺസ് രോഗമാണെന്നു വെളിപ്പെടുത്തൽ. 2016ൽ രോഗം കണ്ടെത്തിയെങ്കിലും ബോർഡർ ഇക്കാര്യം പുറംലോകത്തെ അറിയിക്കുന്നത് ഇപ്പോഴാണ്. ‘ഈ രോഗവിവരം സ്വകാര്യമായിരിക്കാൻ ഇത്രയും കാലം ഞാനാഗ്രഹിച്ചു. പക്ഷേ, ഇനിയധികം കാലം അതിനാവില്ല. ഈ മാസം എനിക്ക് 68 വയസ്സു തികയും. 80 വയസ്സു വരെ ജീവിച്ചിരിക്കാൻ സാധിച്ചാൽ വലിയ അദ്ഭുതമായിരിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്’– അലൻ ബോർഡർ പറഞ്ഞു.

തലച്ചോറിനെ ബാധിക്കുന്ന പാർക്കിൻസൺസ് പതിയെപ്പതിയെ മരണം കീഴടക്കുന്ന രോഗമായാണ് വിലയിരുത്തപ്പെടുന്നത്.  ഓസ്ട്രേലിയയെ 1987 ലോകകപ്പ് വിജയത്തിലേക്കു നയിച്ച അലൻ ബോർഡറോടുള്ള ആദരസൂചകമായാണ് ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കു ബോർഡർ – ഗാവസ്കർ ട്രോഫി എന്നു പേരിട്ടത്. ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റർക്കുള്ള വാർഷിക പുരസ്കാരവും അലൻ ബോർഡറുടെ പേരിലാണ്; അലൻ ബോർഡർ മെഡൽ.

ഓസ്ട്രേലിയയ്ക്കായി 156 ടെസ്റ്റുകൾ കളിച്ച അലൻ ബോർഡർ 11,000 റൺസ് മറികടന്ന ആദ്യ ബാറ്ററാണ്. 11,174 റൺസാണ് ആകെ സമ്പാദ്യം. ഇതിൽ 27 സെഞ്ചറികളുമുണ്ട്. ‘ഇല്ല, 100 തികയ്ക്കാൻ ഇനി എനിക്കാവില്ല. ഞാൻ പതിയെ മടങ്ങുകയാണ്– ഓസ്ട്രേലിയൻ മാധ്യമത്തിലെ അഭിമുഖത്തി‍ൽ ബോർഡർ പറഞ്ഞു.

English Summary: cricket legend Allan Border reveals he has Parkinson's

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com