ADVERTISEMENT

ബുലവായ ∙ ചരിത്രത്തിലാദ്യമായി ഏകദിന ക്രിക്കറ്റ് ലോകകപ്പിൽനിന്ന് വെസ്റ്റിൻഡീസ് പുറത്ത്. ഇന്നലെ നടന്ന ക്വാളിഫയർ റൗണ്ടിലെ സൂപ്പർ സിക്സ് മത്സരത്തിൽ സ്കോട‌്‌ലൻ‍‍ഡിനോട് തോറ്റതോടെയാണ് രണ്ടുവട്ടം ലോകചാംപ്യൻമാരായിട്ടുള്ള കരീബിയൻ പട ലോകകപ്പ് യോഗ്യത നേടാതെ പുറത്തായത്. ഇനിയുള്ള 2 സൂപ്പർ സിക്സ് മത്സരങ്ങൾ ജയിച്ചാൽ 4 പോയിന്റ് മാത്രമേ വിൻഡീസിന് ലഭിക്കൂ. നിലവിൽ 6 പോയിന്റ് വീതമുള്ള ശ്രീലങ്കയും സിംബാബ്‌വെയും ഏറക്കുറെ യോഗ്യത ഉറപ്പിച്ചു. ജയത്തോടെ 4 പോയിന്റുമായി സൂപ്പർ സിക്സ് റൗണ്ടിൽ മൂന്നാമതെത്തിയ സ്കോട്‌ലൻ‍ഡ് തങ്ങളുടെ ലോകകപ്പ് മോഹം അണയാതെ കാത്തു. 

ഇനിയുള്ള രണ്ട് മത്സരങ്ങൾ ജയിക്കുകയും ശ്രീലങ്ക, സിംബാബ്‌വെ ടീമുകളിലൊന്ന് രണ്ടു മത്സരങ്ങൾ തോൽക്കുകയും ചെയ്താൽ സ്കോട്‌ലൻഡിന് യോഗ്യത നേടാം.

ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസിനെ 43.5 ഓവറിൽ 181 റൺസിന് എറിഞ്ഞൊതുക്കിയ സ്കോട്‌ലൻഡ് 43.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 

English Summary: West Indies fail to qualify for 2023 ODI World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com