ADVERTISEMENT

ലഹോർ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ ഇമ്രാൻ ഖാനെതിരെ വിമർശനവുമായി സഹതാരമായിരുന്ന ജാവേദ് മിയാന്‍ദാദ്. ഇമ്രാൻ ഖാനെ പ്രധാന മന്ത്രിയാകാൻ താൻ സഹായിച്ചിരുന്നെന്നും എന്നാൽ നന്ദി പറയുകപോലും അദ്ദേഹം ചെയ്തില്ലെന്നും മിയാൻദാദ് പ്രതികരിച്ചു. 1992 ൽ പാക്കിസ്ഥാൻ ഏകദിന ലോകകപ്പ് കിരീടം നേടുമ്പോൾ ഇരുവരും ടീമിലുണ്ടായിരുന്നു.

‘‘പ്രധാനമന്ത്രിയാകാൻ ഇമ്രാൻ ഖാനെ ഞാന്‍ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സത്യപ്രതി‍‍ജ്ഞാ ചടങ്ങിൽ ഞാൻ പങ്കെടുത്തു. എന്നാൽ അതിനു ശേഷം നന്ദി അറിയിച്ചുകൊണ്ട് ഒരു ഫോൺ കോൾ പോലും എനിക്കു ലഭിച്ചിട്ടില്ല. ഇമ്രാൻ ഖാന്റെ പെരുമാറ്റം എന്നെ നിരാശനാക്കി. അതു ചെയ്യേണ്ടത് ഇമ്രാന്റെ കടമയായിരുന്നു.’’–  ജാവേദ് മിയാൻദാദ് ആരോപിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇമ്രാൻ ഖാന് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായിരുന്നു.

1992 ഫൈനലിൽ പാക്കിസ്ഥാൻ ഇംഗ്ലണ്ടിനെ 22 റൺസിന് തോൽപിച്ചാണ് ഏകദിന ലോകകപ്പ് വിജയിച്ചത്. ഇമ്രാൻ നയിച്ച ടീമിൽ പാക്കിസ്ഥാന്റെ ഉയർന്ന റൺവേട്ടക്കാരനായത് മിയാൻദാദായിരുന്നു. ഫൈനലില്‍ 132 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി ഇമ്രാനും മിയാന്‍ദാദും തകർത്തുകളിച്ചു. 110 പന്തുകൾ നേരിട്ട ഇമ്രാൻ ഖാൻ 72 റൺസെടുത്തു. 98 പന്തുകളിൽനിന്ന് മിയാൻദാദ് നേടിയത് 58 റൺസ്.

English Summary: Helped Imran Khan Become PM: Javed Miandad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com