ADVERTISEMENT

ധാക്ക∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ കളിക്കാതിരുന്നതിന് ബംഗ്ലദേശ് ക്രിക്കറ്റ് താരങ്ങൾക്കു വൻ തുക നൽകി ബംഗ്ലദേശ് ക്രിക്കറ്റ് ബോർ‍ഡ്. ഷാക്കിബ് അൽ ഹസൻ ഉൾപ്പെടെ മൂന്ന് താരങ്ങള്‍ക്കാണ് ഐപിഎൽ ഒഴിവാക്കിയതിന് ബംഗ്ലദേശ് ഇതുവരെ നൽകാത്തത്രയും വലിയ തുക പ്രഖ്യാപിച്ചത്. ഐപിഎൽ 2023 ന്റെ സമയത്ത് ബംഗ്ലദേശ് അയർലൻഡിനെതിരെ ടെസ്റ്റ്, ട്വന്റി20 പരമ്പരകൾ കളിച്ചിരുന്നു. ഐപിഎൽ ഒഴിവാക്കിയായിരുന്നു താരങ്ങൾ ദേശീയ ടീമിൽ കളിച്ചത്.

ലിറ്റൻ ദാസിന് ഐപിഎല്ലിലെ ഏതാനും മത്സരങ്ങൾ മാത്രമാണു ലഭിച്ചത്. ഷാക്കിബ് അൽ ഹസന് ഐപിഎൽ സീസണ്‍ പൂർണമായും നഷ്ടമായി. ടസ്കിൻ അഹമ്മദും രാജ്യത്തിനായി കളിക്കുന്നതിനു വേണ്ടി ഐപിഎൽ ഒഴിവാക്കി. ക്ലബ് ക്രിക്കറ്റിൽനിന്നു വിട്ടുനിന്ന മൂന്നു താരങ്ങൾക്ക് 50 ലക്ഷത്തോളം രൂപയാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് നൽകുന്നത്. തുക മൂന്നു പേർക്കും വീതിച്ചു നൽ‌കും. ‘‘താരങ്ങൾ ഞങ്ങളോട് പണമൊന്നും ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ അവരുടെ നഷ്ടത്തിന്റെ പകുതിയെങ്കിലും നികത്തണമെന്നു ഞങ്ങൾക്കു തോന്നി.’’– ബംഗ്ലദേശ് ക്രിക്കറ്റ് ഓപറേഷൻസ് ചീഫ് ജലാല്‍ യൂസഫ് പ്രതികരിച്ചു.

‘‘രാജ്യത്തിനായി കളിക്കുന്നതായിരിക്കണം എപ്പോഴും പ്രാധാന്യം. അതേസമയം താരങ്ങളുടെ ക്ഷേമം കൂടി നോക്കണം. അതുകൊണ്ടാണു മുഴുവന്‍ തുകയുടെ പകുതിയെങ്കിലും നൽകാൻ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ശ്രമിക്കുന്നത്.’’– ജലാൽ യൂസഫ് വ്യക്തമാക്കി. 2023 ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരങ്ങളായിരുന്നു ഷാക്കിബ് അൽ ഹസനും ലിറ്റൻ ദാസും. ഷാക്കിബ് കളിക്കാതിരുന്നതോടെയാണ് ജേസൺ റോയി ടീമിനൊപ്പം ചേർന്നത്.

English Summary: 50 lakh for missing IPL, 3 players receive sensational offer from BCB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com