ADVERTISEMENT

ബുലവായ ∙ ക്വാളിഫയർ റൗണ്ടിൽ തോൽവിയറിയാതെ, ഗ്രൂപ്പ് ചാംപ്യൻമാരായി ഏകദിന ക്രിക്കറ്റ് ലോകകപ്പ് യോഗ്യതയുടെ പടിവാതിൽവരെ എത്തിയ സിംബാബ്‌വെ ടീമും ആരാധകരും ഇങ്ങനെയൊരു ‘ആന്റി ക്ലൈമാക്സ്’ പ്രതീക്ഷിച്ചിരിക്കില്ല. സൂപ്പർ സിക്സ് റൗണ്ടിൽ ശ്രീലങ്കയ്ക്കു പിന്നാലെ സ്കോട്‌ലൻഡിനോടും തോറ്റതോടെ ഇത്തവണത്തെ ഏകദിന ലോകകപ്പിൽ നിന്ന് സിംബാബ്‌വെ പുറത്തായി. 2019 ലോകകപ്പിനും സിംബാബ്‌വെ യോഗ്യത നേടിയിരുന്നില്ല. 

സ്കോട്‌ലൻഡിനെ തോൽപിച്ച് ലോകകപ്പ് യോഗ്യത നേടാൻ ഉറപ്പിച്ചാണ് ഇന്നലെ സിംബാബ്‍വെ ഇറങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത സ്കോട്‌ലൻഡിനെ 50 ഓവർ 8ന് 234 എന്ന നിലയിൽ പിടിച്ചുകെട്ടിയതോടെ ഒരു അനായാസ ജയം സിംബാബ്‍വെ ആരാധകർ മുന്നിൽ കണ്ടു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെയെ ഞെട്ടിച്ച് പവർപ്ലേ അവസാനിക്കും മുൻപേ 4 വിക്കറ്റ് വീഴ്ത്തി സ്കോട്‌ലൻ‍‍‍‍‍‍‍‍‍‍‍‍‍‍ഡ് ബോളർമാർ മികവുകാട്ടി. 

മധ്യനിരയിൽ 83 റൺസുമായി റയൻ ബേൾ നടത്തിയ ഒറ്റയാൾ പോരാട്ടത്തിനും സിംബാബ്‍വെയെ രക്ഷിക്കാനായില്ല. 41.1 ഓവറിൽ 203 റൺസിന് സിംബാബ്‌വെയെ പുറത്താക്കി 31 റൺസ് ജയവുമായി സ്കോട്‌ലൻഡ് തങ്ങളുടെ ലോകകപ്പ് യോഗ്യത സജീവമാക്കി. 7 ഓവറിൽ 33 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ക്രിസ് സോളാണ് സിംബാബ്‌വെ ടോപ് ഓർഡറിനെ തകർത്തെറിഞ്ഞത്.

സൂപ്പർ സിക്സ് റൗണ്ടിൽ 6 പോയിന്റുള്ള സ്കോട്‌ലൻഡിന് നെതർലൻഡ്സിനെതിരായ അടുത്ത മത്സരം ജയിച്ചാൽ യോഗ്യത നേടാം. നിലവിൽ 4 പോയിന്റുള്ള നെതർലൻഡ്സിന് സ്കോട്‌ലൻഡുമായുള്ള മത്സരം വൻമാർജിനിൽ ജയിച്ചാൽ നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ലോകകപ്പിന് യോഗ്യത നേടാം.

English Summary : Scotland defeated Zimbabwe in ODI World Cup qualifier match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com