ADVERTISEMENT

കൊച്ചി ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് സിംബാബ്‍വെ ക്രിക്കറ്റ് ലീഗിലേക്ക്. ഈ മാസം ഇരുപതിന് ആരംഭിക്കുന്ന പ്രഥമ സിം ആഫ്രൊ ടി10 ലീഗിലാണ് ശ്രീശാന്ത് മാറ്റുരയ്ക്കുന്നത്. ലീഗിൽ ബോളിവുഡ് നടൻ സഞ്ജയ് ദത്തിന്റെ ഉടമസ്ഥതയിലുള്ള ഹരാരെ ഹരിക്കെയൻസ് ടീമിനായാണ് ശ്രീശാന്ത് കളിക്കുക.

മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ പഠാനും റോബിൻ ഉത്തപ്പയും ലീഗിൽ ഹരിക്കെയ്ൻ ടീമിന്റെ ഭാഗമാണ്. സ്റ്റുവർട്ട് ബിന്നി, പാർഥിവ് പട്ടേൽ, യൂസഫ് പഠാൻ എന്നീ ഇന്ത്യൻ താരങ്ങളും സിം ആഫ്രൊ ടി10 ലീഗി‍ൽ മത്സരിക്കുന്നുണ്ട്.

സിംബാബ്‍വെയിലേയും ദക്ഷിണാഫ്രിക്കയിലേയും നഗരങ്ങളുടെ പേരിലാണ് ‘സിം അഫ്രോ ടി 10’ എന്ന പേരിൽ ടൂർണമെന്റിൽ നടത്തുന്നത്. ജൂലൈ 20ന് തുടങ്ങുന്ന ലീഗിൽ അഞ്ച് ടീമുകൾ മത്സരിക്കും.

English Summary : Sreesanth to play at Zimbabwe T10 league

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com