ADVERTISEMENT

തിരുവനന്തപുരം∙ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ വരവറിയിച്ച് രാജ്യം മുഴുവനുമുള്ള യാത്രയിലാണ് വിജയികൾക്കുള്ള ട്രോഫി. കഴിഞ്ഞ ദിവസം ലോകകപ്പ് ട്രോഫി ടൂർ കേരളത്തിലുമെത്തി. വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് ലോകകിരീടം നേരിട്ടു കാണുന്നതിനായി വേദികളിലെത്തിയത്. അതിൽ ഒരു കൂട്ടം വിദ്യാർഥികള്‍ വന്നത് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ മുഖംമൂടി ധരിച്ചാണ്.

ഈ ചിത്രം കണ്ടു ഞെട്ടിയിരിക്കുകയാണ് മുൻ ഇന്ത്യൻ കീപ്പർ ദിനേഷ് കാർത്തിക്ക്. സഞ്ജു ആരാധകർ‌ ലോകകപ്പ് ട്രോഫിക്ക് അരികിൽ നിൽ‌ക്കുന്ന ചിത്രം ദിനേഷ് കാർത്തിക്ക് ട്വിറ്ററിൽ പങ്കുവച്ചു. ‘‘സഞ്ജു എന്താണ് ഇത്?’’ എന്നു ചോദിച്ചായിരുന്നു ദിനേഷ് കാർത്തിക്കിന്റെ ട്വീറ്റ്. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള തയാറെടുപ്പിലാണ് സഞ്ജു സാംസണ്‍ ഇപ്പോൾ.

വിൻഡീസ് പര്യടനത്തിൽ തിളങ്ങിയാൽ താരത്തെ ഏഷ്യാകപ്പ്, ഏകദിന ലോകകപ്പ് എന്നിവയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. വെസ്റ്റിൻ‍ഡീസിനെതിരെ വിക്കറ്റ് കീപ്പറായും സഞ്ജു തിളങ്ങിയാൽ താരത്തിന് ലോകകപ്പ് ടീമിലേക്കു പ്രവേശനം ലഭിച്ചേക്കും. വാഹനാപകടത്തിൽ പരുക്കുപറ്റി ചികിത്സയിലുള്ള ഋഷഭ് പന്ത് പരിശീലനം തുടങ്ങിയിട്ടുണ്ട്. പക്ഷേ ലോകകപ്പിനു മുൻപ് താരത്തിനു തിരിച്ചുവരാൻ സാധിക്കുമോയെന്നു വ്യക്തമല്ല.

കെ.എൽ. രാഹുലും പരുക്കിന്റെ പിടിയിലാണ്. ഈ സാഹചര്യത്തിലാണ് ലോകകപ്പ് ടീമിലേക്കു സഞ്ജുവിനെ ബിസിസിഐ പരിഗണിക്കുന്നത്. കഴിഞ്ഞ വർഷം ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 മത്സരത്തിനിടെ പരുക്കേറ്റ താരത്തെ അതിനു ശേഷം ഇന്ത്യന്‍ ടീമില്‍ ഉൾപ്പെടുത്തിയിരുന്നില്ല. ന്യൂസീലൻഡിനെതിരായ പരമ്പരയും താരത്തിനു നഷ്ടമായി. ഐപിഎല്ലിൽ വമ്പൻ സ്കോർ കണ്ടെത്താൻ സാധിച്ചില്ലെങ്കിലും, വിൻഡീസ് പര്യടനത്തിൽ സഞ്ജുവിനെയും ബിസിസിഐ ടീമിലെടുക്കുകയായിരുന്നു.

English Summary: Dinesh Karthik shared Sanju Samson fans photo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com