ADVERTISEMENT

കറാച്ചി ∙ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ മത്സരക്രമം ഔദ്യോഗിക ചടങ്ങിനു മുൻപേ പുറത്തുവിട്ടതിൽ പാക്കിസ്ഥാന് അമർഷം. പാക്കിസ്ഥാൻ ഔദ്യോഗികമായി ആതിഥ്യം വഹിക്കുന്ന ഏഷ്യാ കപ്പിന്റെ മത്സരക്രമം ഈ മാസം 19നാണ് പ്രഖ്യാപിച്ചത്. അന്നു വൈകിട്ട് പാക്ക് ക്രിക്കറ്റ് ബോർഡ് ലഹോറിൽ ചടങ്ങ് സംഘടിപ്പിച്ചിരുന്നു.

മുൻകാല താരങ്ങൾ പങ്കെടുക്കുന്ന ചടങ്ങിൽ ഏഷ്യാ കപ്പ് ട്രോഫിയും ഷെഡ്യൂളും അവതരിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ ചടങ്ങിന് അര മണിക്കൂർ മുൻപ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്റും ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ സമൂഹമാധ്യമങ്ങളിലൂടെ മത്സരക്രമം പുറത്തുവിട്ടതാണ് വിവാദമായത്.

സംഭവത്തിൽ തങ്ങളുടെ പ്രതിഷേധം പാക്ക് ക്രിക്കറ്റ് ബോർ‍ഡ് എസിസിയെ അറിയിച്ചു. തെറ്റിദ്ധാരണമൂലം സംഭവിച്ച പിഴവെന്നാണ് എസിസിയുടെ വിശദീകരണം.

English Summary: Pakistan is angry that Asia Cup fixtures was released before the official ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com