ADVERTISEMENT

ബാർബഡോസ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയല്‍സിന്റെ സൂപ്പര്‍ താരത്തെ ടീമിലേക്കു തിരികെവിളിച്ച് വെസ്റ്റിൻഡീസ്. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ കഴിഞ്ഞ സീസണുകളിൽ റോയൽസിനായി കളിച്ച ഷിമ്രോൺ ഹെറ്റ്മിയർ ഇറങ്ങും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ കളി വ്യാഴാഴ്ച കെന്‍സിങ്ടൻ ഓവലിൽ നടക്കും.

ഒരു വർഷത്തോളം പുറത്തിരുത്തിയ ശേഷമാണ് വമ്പനടിക്കാരനായ ഹെറ്റ്മിയറെ വെസ്റ്റിൻഡീസ് ടീമിലെടുത്തത്. ഹെറ്റ്മിയര്‍ ഒടുവിലായി ഏകദിന ക്രിക്കറ്റ് കളിച്ചത് രണ്ടു വർഷം മുൻപാണ്. 2021 ജൂലൈയിൽ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു ഇത്. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ വെസ്റ്റിൻഡീസിനെതിരെ ഇറങ്ങുന്നുണ്ട്. ഇരുവരും നേർക്കുനേർ വരുന്ന പോരാട്ടം കൂടിയാകും ഏകദിന പരമ്പര.

ഫാസ്റ്റ് ബോളർമാരായ ഒഷെയ്ൻ തോമസ്, ജെയ്ഡൻ സീൽസ്, ലെഗ് സ്പിന്നർ യാനിക് കാരിയ എന്നിവരെയും വെസ്റ്റിൻ‍ഡീസ് ടീമിലേക്കു തിരിച്ചുവിളിച്ചു. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ കെൻസിങ്ടൻ ഓവലിലും അവസാന പോരാട്ടം ട്രിനിഡാഡിലെ ബ്രയാന്‍ ലാറ അക്കാദമിയിലുമാണു നടക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ നിക്കോളാസ് പുരാനും ഓള്‍ റൗണ്ടർ ജേസൺ ഹോൾഡറും വെസ്റ്റിൻ‍ഡീസ് ടീമിലില്ല.

ഏകദിന പരമ്പരയ്ക്കുള്ള വിൻഡീസ് ടീം– ഷായ് ഹോപ് (ക്യാപ്റ്റൻ), റോവ്മൻ പവല്‍ (വൈസ് ക്യാപ്റ്റൻ), അലിക് അതാനസ്, യാനിക് കാരിയ, കെയ്സി കാർടി, ഡൊമിനിക് ഡ്രേക്സ്, ഷിമ്രോൺ ഹെറ്റ്മിയർ, അൽസരി ജോസഫ്, ബ്രാണ്ടൻ കിങ്, കൈൽ മേയർസ്, ഗുടകേഷ് മോട്ടി, ജെയ്ഡൻ സീൽസ്, റൊമാരിയോ ഷെഫേർഡ്, കെവിന്‍ സിൻക്ലെയർ, ഒഷെയ്ൻ തോമസ്.

English Summary: West Indies Recall Rajasthan Royals Star For ODI Series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com