ADVERTISEMENT

ലണ്ടൻ ∙ ആഷസ് അഞ്ചാം ടെസ്റ്റിനു ശേഷം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് ഇംഗ്ലിഷ് പേസർ സ്റ്റുവർട്ട് ബ്രോഡ്. മുപ്പത്തിയേഴുകാരനായ ബ്രോഡ്, ഇംഗ്ലണ്ടിനു വേണ്ടി 167 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 602 വിക്കറ്റുകൾ നേടിയിട്ടുണ്ട്. വിരമിക്കൽ തിരുമാനം പെട്ടെന്ന് എടുത്തതാണെന്നും ഓസ്ട്രേലിയക്കെതിരെയുള്ള മത്സരമാണ് അതിന് അനുയോജ്യമെന്ന് കരുതുന്നതായും ബ്രോഡ് പറഞ്ഞു.

2006ൽ പാക്കിസ്ഥാനെതിരെയുള്ള ട്വന്റി20 പരമ്പരയിലൂടെയാണ് ബ്രോഡ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 2007ലെ ട്വന്റി20 ലോകകപ്പിൽ യുവരാജ് സിങ് ഒരോവറിലെ 6 പന്തിലും സിക്സറടിച്ചപ്പോൾ മറുഭാഗത്ത് ബോളെറിഞ്ഞത് ബ്രോഡായിരുന്നു. 56 മത്സരങ്ങളിൽനിന്ന് 65 വിക്കറ്റാണ് ബ്രോഡിന്റെ ട്വന്റി20 കരിയറിലെ സമ്പാദ്യം. 2010ലെ ട്വന്റി20 ലോകകപ്പ് ജേതാക്കളായ ഇംഗ്ലfഷ് ടീമിന്റെ ഭാഗമായിരുന്നു. ഏകദിനത്തിൽ 121 മത്സരങ്ങളിൽനിന്് 178 വിക്കറ്റ് നേടിയിട്ടുണ്ട്.

2007ൽ ശ്രീലങ്കയ്ക്കെതിരെയായിരുന്നു ടെസ്റ്റിൽ അരങ്ങേറിയത്. 600ലേറെ ടെസ്റ്റ് വിക്കറ്റ് നേടുന്ന നാലാമത്തെ താരമാണ് ബ്രോഡ്. ഇംഗ്ലണ്ടിനായി ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റു നേടിയവരുടെ പട്ടികയില്‍ രണ്ടാമനാണ് ബ്രോഡ്. സഹകളിക്കാരൻ ജയിംസ് ആൻഡേഴ്സനാണ് ഒന്നാമത്. കഴിഞ്ഞയാഴ്ച ആഷസിൽ മാത്രം 150 വിക്കറ്റ് തികയ്ക്കാനും ബ്രോഡിനായി. ആഷസിൽ 8 തവണ 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.

English Summary: Stuart Broad retires, England great to end illustrious career after Ashes 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com