ADVERTISEMENT

മുംബൈ∙ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ടീമിലുണ്ടായിട്ടും ക്യാപ്റ്റൻ രോഹിത് ശർമയെയും വിരാട് കോലിയെയും കളിപ്പിക്കാത്തതിൽ വിമർശനവുമായി ഇന്ത്യൻ താരം ഹനുമാ വിഹാരി. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമാണ് കോലിയും രോഹിത് ശർമയും കളിച്ചത്. രണ്ടും മൂന്നും മത്സരങ്ങളിൽ രോഹിത്തിന്റെ അഭാവത്തിൽ ഹാർദിക് പാണ്ഡ്യ ഇന്ത്യയെ നയിച്ചു. ഇന്ത്യ പരമ്പര 2–1ന് ജയിച്ചെങ്കിലും കോലിയെയും രോഹിത്തിനെയും പുറത്തിരുത്തിയത് ശരിയായില്ലെന്ന് വിഹാരി ജിയോ സിനിമയോടു പറഞ്ഞു.

‘‘പരമ്പരയിൽ ഇന്ത്യ പരീക്ഷണങ്ങൾ നടത്തി. അക്കാര്യം ശരിയാണ്. എന്നാല്‍ ലോകകപ്പ് അടുത്തു വരുന്നതിനാൽ കോലിയും രോഹിത്തും എല്ലാ മത്സരങ്ങളും കളിക്കണമായിരുന്നു. പരുക്കു കാരണം ആണോ ഇരുവരും കളിക്കാത്തതെന്ന് അറിയില്ല. എന്തായാലും അവസാന മത്സരത്തിലെങ്കിലും കോലിയും രോഹിത്തും കളിക്കണമായിരുന്നു. ഇരുവരും ആദ്യ ഏകദിനത്തിൽ മാത്രം ഇറങ്ങി. കോലി ബാറ്റ് ചെയ്തതുമില്ല.’’– വിഹാരി പ്രതികരിച്ചു.

‘‘രണ്ടും മൂന്നും മത്സരങ്ങളിൽ താരങ്ങൾക്കു വിശ്രമം നൽകിയത് എന്തിനെന്നു മനസ്സിലാകുന്നില്ല. അങ്ങനെയെങ്കിൽ അവരെ നേരത്തേ തന്നെ ഇന്ത്യയിലേക്കു വിടാമായിരുന്നു. ഇന്ത്യയിൽ അവർക്കു വിശ്രമിച്ചാൽ പോരെ.’’– വിഹാരി വിമർശിച്ചു. ഏകദിന ലോകകപ്പിനു മുൻപിൽ ടീമിൽ പരീക്ഷണങ്ങൾ നടത്തുന്നതിനാണ് കോലിയെയും രോഹിത് ശർമയെയും പുറത്തിരുത്തിയതെന്ന് ഇന്ത്യൻ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് നേരത്തേ വ്യക്തമാക്കിയിരുന്നു.

English Summary: Hanuma Vihari slams Indian cricket team management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com