ADVERTISEMENT

ലണ്ടൻ∙ ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ നാണംകെ‍ട്ട് പുറത്തായി ഇന്ത്യൻ യുവതാരം പൃഥ്വി ഷാ. നോർത്താംപ്ടൻഷെയർ താരമായ പൃഥ്വി ഷാ മികച്ച രീതിയിൽ ബാറ്റിങ് തുടങ്ങിയ ശേഷം ദയനീയമായി പുറത്താകുകയായിരുന്നു. ഗ്ലോസെസ്റ്റർഷെയറിനെതിരായ മത്സരത്തിൽ പോൾ വാൻ മീകരന്റെ പന്തു നേരിടുന്നതിനിടെ താരം ഹിറ്റ് വിക്കറ്റ് ആകുകയായിരുന്നു.

ഗ്ലോസെസ്റ്റർഷെയർ ബോളറുടെ ഉയർന്നുപൊങ്ങിയ പന്ത് നേരിടാൻ ശ്രമിച്ച പൃഥ്വി ഷാ നിയന്ത്രണം നഷ്ടമായി വിക്കറ്റിനു മുകളിലേക്കു വീഴുകയായിരുന്നു. 34 പന്തുകൾ നേരിട്ട പൃഥ്വി ഷാ 34 റൺസെടുത്തു പുറത്തായി. വൺ‍ഡേ കപ്പ് ക്രിക്കറ്റിൽ ആദ്യം ബാറ്റു ചെയ്ത ഗ്ലോസെസ്റ്റര്‍ഷെയർ 48.4 ഓവറിൽ 278 റൺസെടുത്തു പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിൽ നോർതാംപ്ടൻ 255 റൺസിന് ഓൾഔട്ടായി.

നോര്‍ത്താംപ്ടൻ ടോം ടെയ്‍ലർ സെഞ്ചറി നേടിയെങ്കിലും (88 പന്തിൽ 112) ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റല്‍സ് താരമായിരുന്ന പൃഥ്വി ഷായ്ക്ക് ഫോം കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് താരത്തെ പ്ലേയിങ് ഇലവനില്‍നിന്നു മാറ്റിനിർത്തിയിരുന്നു. 2021 ജൂലൈയിൽ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലാണ് പൃഥ്വി ഷാ ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്.

English Summary: Prithvi Shaw falls awkwardly, kicks his own stumps in bizarre dismissal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com