ഏകദിന ലോകകപ്പിൽ കളിക്കണം, വിരമിക്കൽ തീരുമാനം പിൻവലിച്ച് ബെൻ സ്റ്റോക്സ്
Mail This Article
×
ലണ്ടൻ ∙ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കളിക്കാനായി വിരമിക്കൽ തീരുമാനം ഉപേക്ഷിച്ച് ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ്. നിലവിൽ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം ക്യാപ്റ്റനായ സ്റ്റോക്സ്, കഴിഞ്ഞ വർഷമാണ് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.
ലോകകപ്പിനു മുന്നോടിയായി സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ന്യൂസീലൻഡ് പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീമിൽ സ്റ്റോക്സിനെ ഉൾപ്പെടുത്തിയതായി ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ് (ഇസിബി) അറിയിച്ചു. ന്യൂസീലൻഡ് പര്യടനത്തിനുള്ള, ഏറക്കുറെ സമാന ടീമായിരിക്കും ലോകകപ്പിലുമെന്ന് ഇസിബി വ്യക്തമാക്കി. ഇതോടെയാണ് ഏകദിന ലോകകപ്പിലേക്കുള്ള സ്റ്റോക്സിന്റെ തിരിച്ചുവരവിന് കളമൊരുങ്ങിയത്.
English Summary: Ben Stokes to play ODI World Cup
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.