ADVERTISEMENT

മുംബൈ∙ ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽനിന്ന് മലയാളി താരം സഞ്ജു സാംസണെയും സ്പിന്നർ യുസ്‍വേന്ദ്ര ചെഹലിനെയും ഒഴിവാക്കാനുള്ള കാരണം പറഞ്ഞ് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ഏഷ്യാ കപ്പിനുള്ള ടീമിൽ റിസർവ് താരമായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. 17 അംഗ പ്രധാന ടീമിൽ‌ ഇടം പിടിക്കാൻ മലയാളി താരത്തിനു സാധിച്ചിരുന്നില്ല. സഞ്ജു സാംസൺ സ്ഥിരതയോടെ സ്കോര്‍ കണ്ടെത്തിയിരുന്നെങ്കിൽ അദ്ദേഹത്തിന് ഏഷ്യാ കപ്പ് കളിക്കാമായിരുന്നെന്ന് സുനിൽ ഗാവസ്കർ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

‘‘സഞ്ജുവിന് 29 വയസ്സാണു പ്രായം. അതുകൊണ്ടു തന്നെ ഇത് അദ്ദേഹത്തിന്റെ അവസാനത്തെ ടൂർണമെന്റാണെന്നു ഞാൻ കരുതുന്നില്ല. ഇന്ത്യൻ ടീമിലെത്താൻ ഇനിയും സമയമുണ്ട്. സഞ്ജു സ്ഥിരത നിലനിർത്തി കൂടുതൽ റൺസെടുത്തിരുന്നെങ്കിൽ ഏഷ്യാ കപ്പിൽ കളിക്കാമായിരുന്നു. കുൽദീപ് യാദവ് മികച്ച പ്രകടനം പുറത്തെടുത്തതുകൊണ്ടാണ് ചെഹലിനു പകരം അദ്ദേഹം ടീമിലെത്തിയത്.’’– ഗാവസ്കർ വ്യക്തമാക്കി.

‘‘ചിലപ്പോൾ ടീമിന്റെ ആകെ ബാലൻഡും ബോളിങ്ങിലെയും ബാറ്റിങ്ങിലെയും മികവുകളുമൊക്കെ സിലക്ഷനിൽ പരിഗണിക്കേണ്ടിവരും. ഏഷ്യാ കപ്പിൽ കളിക്കാനൊരുങ്ങുന്നതു മികച്ചൊരു ടീമാണ്. ഇന്ത്യൻ ടീമിനെ പിന്തുണയ്ക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്.’’– ഗാവസ്കർ ദേശീയ മാധ്യമത്തോടു വ്യക്തമാക്കി. പരുക്കുമാറി തിരിച്ചെത്തിയ കെ.എൽ. രാഹുൽ, ശ്രേയസ് അയ്യര്‍ എന്നിവരെ ബിസിസിഐ ഏഷ്യാ കപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നു.

ഏകദിന ക്രിക്കറ്റിൽ ഇതുവരെ അരങ്ങേറാത്ത യുവതാരം തിലക് വർമയും ടീമിലുണ്ട്. രാഹുൽ ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പറാകുമ്പോള്‍ ഇഷാൻ കിഷനാണ് പകരക്കാരൻ. രാഹുലിന്റെ പരുക്കിന്റെ കാര്യത്തിൽ ബിസിസിഐയ്ക്ക് 100 ശതമാനം ഉറപ്പില്ലാത്തതിനാലാണ് സഞ്ജു സാംസണെ റിസർവ് താരമാക്കി ടീമിനൊപ്പം നിർത്തുന്നതെന്നാണു വിവരം.

English Summary: Sunil Gavaskar Shares His Views On Sanju Samson, Yuzvendra Chahal’s Non-selection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com