ADVERTISEMENT

ലണ്ടൻ∙ വനിതാ ക്രിക്കറ്റ് താരങ്ങൾക്കും തുല്യ മാച്ച് ഫീ നൽകാൻ ഇംഗ്ലണ്ട് ആൻഡ് െവയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി). ആഷസ് സീരിസ് മത്സരങ്ങളിൽ സ്റ്റേഡിയം നിറയെ കാണികൾ എത്തിയതോടെയാണ് പുരുഷ താരങ്ങൾക്ക് നൽകുന്ന അതേ മാച്ച് ഫീ നൽകാൻ തീരുമാനമായത്. വനിതാ ആഷസ് സീരിസ് കാണാൻ 110,000 പേരാണ് എത്തിയത്. 

വനിതകളുടെ മത്സര ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളാണ് നടന്നതെന്ന് വനിതാ ക്യാപ്റ്റൻ ഹീതർ നൈറ്റ് പറഞ്ഞു. ഓസ്ട്രേലിയയുമായിട്ടായിരുന്നു പരമ്പര മത്സരങ്ങൾ നടത്തിയത്. ശ്രീലങ്കയുമായി അടുത്ത് നടക്കാൻ പോകുന്ന മത്സരങ്ങളിൽ തന്നെ ഫീസ് വർധന നടപ്പാക്കും. 

ആഷസ് പരമ്പരയിലെ കാണികൾ വനിതാ ക്രിക്കറ്റിന്റെ വളർച്ചയാണ് സൂചിപ്പിക്കുന്നതെന്ന് ഇസിബി ചീഫ് എക്സിക്യുട്ടീവ് ഓഫിസർ റിച്ചാർഡ് ഗൗൾഡ് പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും കായികമേഖലയിലെ വളർച്ചയ്ക്ക് മുഖ്യപരിഗണനയാണ് നൽകുന്നത്. അതിനായി വരും വർഷങ്ങളിലും കൂടുതൽ നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.     

 

English Summary: England Cricket Board announces equal match fee for women's, men's

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com